അന്താരാഷ്ട്ര മ്യൂസിയം ദിനം; ഖത്തറിലെ മ്യൂസിയങ്ങളില്‍ നാളെ സൗജന്യ പ്രവേശനം
ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി മേയ് 18 ന് ഞായറാഴ്ച രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ് (ക്യുഎം). എല്ലാ വർഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യൂസിയദിനമായി ആഘോഷിക്കുന്നത്. അതിവേഗം മാറ്റങ്ങൾക്ക് വിധേയമാകുന്ന സമൂഹങ്ങളിൽ മ്യൂസിയങ്ങളുടെ ഭാവി’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ്, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ത്രീ ടു വൺ ഒളിമ്പിക് ആന്റ് സ്പോർട്സ് മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള മ്യൂസിയങ്ങളില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ സൗജന്യമായി പ്രവേശനം അനുവദിക്കും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
