Sunday, 15 November 2026 About Us · Contact Us

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; ആർക്കും പരുക്കില്ലെന്ന് ഖത്തർ

Iran Attacks Us Military Bases In Qatar Qatar Says No One - ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; ആർക്കും പരുക്കില്ലെന്ന് ഖത്തർ

ഖത്തറിലെ ദോഹയിൽ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം. ഇന്നലെ പ്രാദേശിക സമയം രാത്രി 7.45നാണ് സ്‌ഫോടന ശബ്ദമുണ്ടായത്. കനത്ത സ്‌ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് മലയാളികൾ അടക്കം ജനങ്ങൾ പാർപ്പിട കേന്ദ്രങ്ങൾക്ക് പുറത്തിറങ്ങി. ഈ സമയം ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന തീഗോളങ്ങളാണ് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്നാണ് ഖത്തർ അറിയിച്ചത്. ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും ഖത്തർ പറഞ്ഞു. ഇറാൻ അയച്ച മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ പ്രതിരോധിച്ചതായാണ് റിപ്പോർട്ട്. ജനവാസ മേഖലയിലേക്ക് മിസൈലുകൾ പതിച്ചിട്ടില്ല അതേസമയം വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കുടുങ്ങി. ഇവർക്ക് പുറത്തേക്കിറങ്ങാൻ അനുമതി ലഭിച്ചില്ല. ആക്രമണത്തിന് പിന്നാലെ ഖത്തർ വ്യോമപാത അടയ്ക്കുകയും ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026