Friday, 13 November 2026 About Us · Contact Us

അറ്റകുറ്റപണി; തായിഫിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടും

Maintenance Work Al Hada Road In Taif To Be Closed For Two - അറ്റകുറ്റപണി; തായിഫിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടും

റിയാദ്: അറ്റകുറ്റപണികളുടെ ഭാഗമായി തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് സഊദി റോഡ്‌സ് ജനറല്‍ അതോറിറ്റി(ആര്‍ജിഎ) അറിയിച്ചു. റോഡ്‌സ് സുരക്ഷാ വിഭാഗവുമായി ചേര്‍ന്നാണ് റോഡ് അടച്ചിടുന്നതെന്നും രണ്ടു മാസത്തിന് ശേഷം പ്രവര്‍ത്തികള്‍ അവസാനിച്ചാല്‍ റോഡ് വീണ്ടും തുറക്കുമെന്നും അധികൃതര്‍ പറഞ്ഞു. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും ആയാസരഹിതമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് അടച്ചിടുന്നത്. റോഡ് അടക്കുന്ന സാഹചര്യത്തില്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ പകരമുള്ള റോഡുകളെ ആശ്രയിക്കേണ്ടതാണ്. 2030 ആവുമ്പോഴേക്കും റോഡ് സുരക്ഷയുടെ കാര്യത്തില്‍ റോഡ് ക്വാളിറ്റി ഇന്റെക്‌സില്‍ ആറാം സ്ഥാനത്തേക്ക് സഊദിയെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അല്‍ ഹാദാ റോഡിലെ നിര്‍മാണ പ്രവര്‍ത്തികള്‍. ഒരു ലക്ഷം യാത്രക്കാരില്‍ മരണ നിരക്ക് അഞ്ചു പേര്‍ എന്ന നിരക്കിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് അറ്റകുറ്റ പണികള്‍ ഉള്‍പ്പെടെയുള്ളവ രാജ്യത്ത് കൃത്യമായി നടപ്പാക്കുന്നതെന്നും ആര്‍ജിഎ വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026