മലയാളി യുവതി ദുബൈയിൽ കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിമാനത്തവാളത്തിൽ പിടിയിൽ

മലയാളി യുവതി ദുബൈയിൽ കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിമാനത്തവാളത്തിൽ പിടിയിൽ
മലയാളി യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡയാണ്(26) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ ഒരു കമ്പനിയിൽ ജീവനക്കാരിയായിരുന്നു ആനിമോൾ. കൊലപാതകത്തിന്റെ കാരണവും കൂടുതൽ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Tags

Share this story