പുതുവര്‍ഷം; ജിമ്മുകളില്‍ 30 ശതമാനം രജിസ്‌ട്രേഷന്‍ വര്‍ധിക്കും
ദുബൈ: എന്തുകാര്യത്തിലും പുതുവര്‍ഷത്തില്‍ പലരും ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷംപോലെ ആവരുത് ഈ വര്‍ഷം എന്ന് പലരും പ്രതിജ്ഞയെടുക്കാറുണ്ട്. അതിന്റെ ഭാഗമായി പലരും ശരീരമെല്ലാം ഒന്ന് ഫിറ്റാക്കി വെക്കണമെന്നും തീറ്റിക്കും കുടിക്കും നിയന്ത്രണം വരുത്തണമെന്നും ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ ഒഴിവാക്കണമെന്നുമെല്ലാം തീരുമാനമെടുക്കാറുണ്ട്. ഇത്തരം തീരുമാനങ്ങളാണ് അടുത്ത വര്‍ഷം ജിമ്മില്‍ 30 ശതമാനം രജിസ്‌ട്രേഷന്‍ വര്‍ധിക്കുമെന്നിടത്തേക്ക് എത്തിക്കുന്നത്. എമിറേറ്റില്‍ ഉണ്ടായിരിക്കുന്ന ആരോഗ്യം പരിപാലിക്കുന്നതിനെയുക്കുറിച്ചുള്ള കരുതലും ശ്രദ്ധയും ഈ നിലയില്‍ അധികൃതര്‍ നടത്തുന്ന ദുബൈ ഫിറ്റ്‌നസ് ചാലഞ്ച് പോലുള്ള വമ്പന്‍ ബോധവത്കരണ പരിപാടികളുമാണ് മെംബര്‍ഷിപ്പ് വര്‍ധനയിലേക്ക് നയിക്കാന്‍ ഇടയാക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 70 കോടി ഡോളര്‍ മൂല്യമുള്ളതാണ് ദുബൈയിലെ ഫിറ്റ്‌നസ് മാര്‍കറ്റ് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ട സംഗതിയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
