ആറു ബസ് സ്റ്റേഷനുകളില്‍കൂടി ആര്‍ടിഎയുടെ ഫ്രീ വൈഫൈ
ദുബൈ: ഡിസംബര്‍ ഒന്നിന് നാലു ബസ് സ്റ്റേഷനുകളില്‍ ഫ്രീ വൈഫൈ ഒരുക്കിയതിന്റെ തുടര്‍ച്ചയായി ആറു ബസ് സ്റ്റേഷനുകളില്‍കൂടി സൗജന്യ വൈഫൈ സൗകര്യം യാഥാര്‍ഥ്യമാക്കി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). കൂടുതല്‍ ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഒരുക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഇന്നലെ ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഇബ്നു ബത്തൂത്ത, ഇന്റെര്‍നാഷ്ണല്‍ സിറ്റി, സിറ്റി സെന്റര്‍ ദെയ്റ, അല്‍ ഖിസൈസ്, അല്‍ ജാഫ്ലിയ എന്നീ ആറ് ബസ് സ്റ്റേഷനുകളിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടമായ ഡിസംബര്‍ ഒന്നിന് സത്വ, യൂണിയന്, അല്‍ ഖുബൈബ, ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ആര്‍ടിഎ ഏര്‍പ്പെടുത്തിയിരുന്നു. സമാനതകളില്ലാത്ത പൊതുഗതാഗത അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ഒരു നടപടിയെന്നും ആര്‍ടിഎ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
