Friday, 13 November 2026 About Us · Contact Us

യുഎഇ പൊതുമാപ്പ് ഇന്നവസാനിക്കും; ദുബൈയില്‍ 2.36 ലക്ഷം പേര്‍ പ്രയോജനപ്പെടുത്തി

Uae Amnesty Ends Today 2 36 Lakh People In Dubai Have - യുഎഇ പൊതുമാപ്പ് ഇന്നവസാനിക്കും; ദുബൈയില്‍ 2.36 ലക്ഷം പേര്‍ പ്രയോജനപ്പെടുത്തി

ദുബൈ: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നവസാനിക്കാന്‍ ഇരിക്കേ ദുബൈയില്‍ 2.36 ലക്ഷം പേര്‍ ഇത് പ്രയോജനപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. യുഎഇയിലെ താമസവുമായി ബന്ധപ്പെട്ട് വിസാ പ്രശ്‌നങ്ങളില്‍ അകപ്പെട്ട അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നതിനോ, പിഴ ഒടുക്കാതെ രാജ്യം വിടാന്‍ അനുവദിക്കുന്നതിനോ വേണ്ടിയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31വരെയായിരുന്നു പൊതുമാപ്പിന്റെ കാലാവധിയെങ്കിലും പിന്നീട് ഇത് രണ്ട് മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിന്റെ ആഗ്രഹം മാനിച്ചായിരുന്നു കാലവധി നീട്ടിയത്. 2003, 2007, 2018, കാലഘട്ടങ്ങളിലും യുഎഇ മാനുഷിക പരിഗണ മുന്‍നിര്‍ത്തി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. 2018ലെ പൊതുമാപ്പിന്റെ ആനുകൂല്യം 1.05 ലക്ഷം ആളുകളാണ് ഉപയോഗപ്പെടുത്തിയത്. ഇത്തവണത്തെ പൊതുമാപ്പ് കാലത്ത് സെപ്റ്റംബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ മാത്രം ദുബൈയില്‍ 27,000 പേര്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. 2.36 ലക്ഷം പേര്‍ തങ്ങളുടെ സ്റ്റാറ്റസ് വിസ പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയിലൂടെ മാറ്റുകയോ, രാജ്യം വിടാനായുള്ള എക്‌സിറ്റ് പാസുകള്‍ കൈപറ്റുകയോ ചെയ്തതായി ജിഡിആര്‍എഫ്എ(ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്) ഡയരക്ടര്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മാരി വെളിപ്പെടുത്തി. ദുബൈ: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കാന്‍ ഇരിക്കേ ദുബൈയില്‍ 2.36 ലക്ഷം പേര്‍ ഇത് പ്രയോജനപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. യുഎഇയിലെ താമസവുമായി ബന്ധപ്പെട്ട് വിസാ പ്രശ്‌നങ്ങളില്‍ അകപ്പെട്ട അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നതിനോ, പിഴ ഒടുക്കാതെ രാജ്യം വിടാന്‍ അനുവദിക്കുന്നതിനോ വേണ്ടിയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31വരെയായിരുന്നു പൊതുമാപ്പിന്റെ കാലാവധിയെങ്കിലും പിന്നീട് ഇത് രണ്ട് മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിന്റെ ആഗ്രഹം മാനിച്ചായിരുന്നു കാലവധി നീട്ടിയത്. 2003, 2007, 2018, കാലഘട്ടങ്ങളിലും യുഎഇ മാനുഷിക പരിഗണ മുന്‍നിര്‍ത്തി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. 2018ലെ പൊതുമാപ്പിന്റെ ആനുകൂല്യം 1.05 ലക്ഷം ആളുകളാണ് ഉപയോഗപ്പെടുത്തിയത്. ഇത്തവണത്തെ പൊതുമാപ്പ് കാലത്ത് സെപ്റ്റംബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ മാത്രം ദുബൈയില്‍ 27,000 പേര്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. 2.36 ലക്ഷം പേര്‍ തങ്ങളുടെ സ്റ്റാറ്റസ് വിസ പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയിലൂടെ മാറ്റുകയോ, രാജ്യം വിടാനായുള്ള എക്‌സിറ്റ് പാസുകള്‍ കൈപറ്റുകയോ ചെയ്തതായി ജിഡിആര്‍എഫ്എ(ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്) ഡയരക്ടര്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മാരി വെളിപ്പെടുത്തി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026