റിയാദ് മെട്രോ സൂപ്പര്‍ ഹിറ്റ്; ഒരാഴ്ചക്കിടയില്‍ സഞ്ചരിച്ചത് 19 ലക്ഷം പേർ
റിയാദ്: സഊദി അറേബ്യയുടെ ഗതാഗത രംഗത്ത് വിപ്ലവമായ റിയാദ് മെട്രോയില്‍ ആദ്യ വാരത്തില്‍ യാത്രചെയ്തത് 19 ലക്ഷം പേര്‍. സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് റിയാദ് മെട്രോ അധികൃതര്‍ 19 ലക്ഷം യാത്രക്കാര്‍ മെട്രോയെ ഉപയോഗപ്പെടുത്തിയതായും പര്‍പ്പിള്‍ ലൈനാണ് ഏറ്റവു ജനപ്രീതി നേടിയ പാതയെന്നും അറിയിച്ചിരിക്കുന്നത്.
ദിനേന 12 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് മെട്രോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് 36 ലക്ഷത്തിലേക്കു എത്തിക്കാനും സാധിക്കും. ആറു നിറങ്ങളിലായുള്ള ലൈനുകളില്‍ 176 കിലോമീറ്ററാണ് 85 സ്‌റ്റേഷനുകളുള്ള റിയാദ് മേെട്രായുടെ ആകെ ദൂരം. മെട്രോക്കായി സീമെന്‍സും അല്‍സ്റ്റോം എന്നീ കമ്പനികളാണ് 183 ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ഡ്രൈവറില്ലാ മെട്രോ പാത കൂടിയാണ് റിയാദിലേത്. ഡിസംബര്‍ ഒന്നിനായിരുന്നു പാതയില്‍ യാത്രക്കാരുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്.