അമേരിക്കക്ക് പിന്നാലെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രായേലും; ആണവ വികരണം ഇല്ലെന്ന് ഇറാൻ
അമേരിക്കക്ക് പുറകെ ഇറാനിലെ ഫോർദോ ആണവനിലയം ആക്രമിച്ച് ഇസ്രായേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിലും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടു. ആണവവികരണ ഭീഷണിയില്ലെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ മൂന്ന് ആണവനിലയങ്ങളിലേക്ക് അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലേക്കാണ് യുഎസ് യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചത്. ബങ്കർ ബസ്റ്റർ ബോംബുകളാണ് അമേരിക്ക പ്രയോഗിച്ചത് ദൗത്യം വിജയകരമാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇതിന് പിന്നാലെ പ്രതികരിച്ചിരുന്നു. ഇറാൻ സമധാന ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ ഇനിയും ആക്രമിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
