Friday, 27 November 2026 About Us · Contact Us

യുക്രൈനിലെ ഒമ്പത് മേഖലകളിൽ റഷ്യൻ ആക്രമണം; റെയിൽവേ, ഊർജ കേന്ദ്രങ്ങൾ, കൽക്കരി ഖനികൾ തകർത്തു

Russia - യുക്രൈനിലെ ഒമ്പത് മേഖലകളിൽ റഷ്യൻ ആക്രമണം; റെയിൽവേ, ഊർജ കേന്ദ്രങ്ങൾ, കൽക്കരി ഖനികൾ തകർത്തു

യുക്രൈനിലെ ഒമ്പത് മേഖലകളിൽ റെയിൽവേ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, കൽക്കരി ഖനികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് റഷ്യയുടെ വ്യാപക ആക്രമണം. നവംബർ 27 പുലർച്ചെ നടന്ന ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തു.

ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ ക്രിവി റിഹ്, കാമിയാൻസ്കെ നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾക്കും രണ്ട് കൽക്കരി ഖനികൾക്കും നേരെ ആക്രമണമുണ്ടായി. ഡീസൽ എൻജിനുകൾക്കും കേടുപാടുകൾ സംഭവിച്ചു.

വിന്നിറ്റ്സ്യ, കിറോവോഹ്രാദ് മേഖലകളിലെ വൈദ്യുതി സബ്‌സ്റ്റേഷനുകളും റഷ്യ ലക്ഷ്യമിട്ടു. റെയിൽവേ ശൃംഖലയ്ക്ക് വൈദ്യുതി നൽകുന്ന കേന്ദ്രങ്ങളും ആക്രമണത്തിനിരയായി.

സപൊറീഷ്യ, കീവ്, മൈക്കൊലൈവ് മേഖലകളിലെ വ്യവസായ സ്ഥാപനങ്ങൾക്കും വെയർഹൗസുകൾക്കും നേരെയും ആക്രമണമുണ്ടായി. ഖാർകീവ് മേഖലയിലെ ഇസ്യൂമിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ഇവിടെ അഞ്ചുപേർക്ക് പരിക്കേറ്റു.

ഒഡേസ മേഖലയിൽ സ്വകാര്യ വീടിനും സുമി മേഖലയിൽ ഹോസ്റ്റൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന് പിന്നാലെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനവും നാശനഷ്ടങ്ങൾ വിലയിരുത്തലും തുടരുകയാണ്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

“ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല”; ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട്ടും മലപ്പുറത്തും ഫ്ലക്സ് ബോർഡുകൾ

“ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല”; ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാട്ടും മലപ്പുറത്തും ഫ്ലക്സ് ബോർഡുകൾ

26 Nov 2026
ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് മെറ്റ; ആറുമാസത്തിനിടെ നീക്കിയത് 54.39 ലക്ഷം കണ്ടന്റുകൾ

ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് മെറ്റ; ആറുമാസത്തിനിടെ നീക്കിയത് 54.39 ലക്ഷം കണ്ടന്റുകൾ

26 Nov 2026
ഇസ്രയേൽ തെരഞ്ഞെടുപ്പ്: 120 പോളിങ് സ്റ്റേഷനുകളിലെ ഫലം റദ്ദാക്കണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി; കോടതിയെ സമീപിച്ചു

ഇസ്രയേൽ തെരഞ്ഞെടുപ്പ്: 120 പോളിങ് സ്റ്റേഷനുകളിലെ ഫലം റദ്ദാക്കണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി; കോടതിയെ സമീപിച്ചു

26 Nov 2026
ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

26 Nov 2026
ഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽ

ഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽ

25 Nov 2026
സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ; തീപിടിത്തമുണ്ടായെന്ന് അവകാശവാദം

സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ; തീപിടിത്തമുണ്ടായെന്ന് അവകാശവാദം

25 Nov 2026
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ