Saturday, 14 November 2026 About Us · Contact Us

ഒമാനെയും യുഎഇയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വെ ട്രാക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു

Construction Of The Hafeet Railway Track Connecting Oman - ഒമാനെയും യുഎഇയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വെ ട്രാക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു

ഒമാൻ: ഒമാനേയും യുഎഇയേയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. റെയില്‍വേ ട്രാക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുകയാണെന്ന് ഹഫീത്ത് റെയില്‍ അധികൃതര്‍ അറിയിച്ചു. ഒമാനിലെ സുഹാറി യുഎഇയിലെ അബുദാബിയേയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍ പദ്ധതി 300 കോടി യുഎസ് ഡോളര്‍ ചെലവിലാണ് യാതാര്‍ത്ഥ്യമാകുന്നത്. ഇതിനായി പ്രത്യേക കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുകയാണ്. 34 മീറ്റര്‍ വരെ ഉയരമുള്ള 60 പാലങ്ങള്‍, 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് റെയില്‍ പദ്ധതി. ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സുഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാ ദൂരം 100 മിനിറ്റായി കുറയും. യാത്രാ ചരക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി 303 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി ഒരുക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും പാസഞ്ചര്‍ ട്രെയിനിനുണ്ടാകുക. ചരക്ക് ട്രെയ്‌നുകളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026