Saturday, 14 November 2026 About Us · Contact Us

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ; യുദ്ധത്തിൽ നിന്ന് രക്ഷിക്കണമെന്നും ആവശ്യം: പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി താഹിർ ഇഖ്ബാൽ

May God Save Pakistan Also Demand To Be Saved From War Pak - പാകിസ്താനെ ദൈവം രക്ഷിക്കട്ടെ; യുദ്ധത്തിൽ നിന്ന് രക്ഷിക്കണമെന്നും ആവശ്യം: പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി താഹിർ ഇഖ്ബാൽ

പാക് പാർലമെൻറിൽ നാടകീയ രംഗങ്ങൾ. പാകിസ്താനെ ദൈവം രക്ഷിക്കട്ടെ എന്ന് താഹിർ ഇഖ്ബാൽ എം പി. പാർലമെന്റിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള പരാമർശം. യുദ്ധത്തിൽ നിന്ന് രക്ഷിക്കണം. ‘അല്ലാഹു പാകിസ്താനികളെ സംരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കൂ’ എന്നായിരുന്നു മുൻ പാക് മേജർ താഹിർ ഇഖ്ബാൽ പാർലമെന്റിൽ പറഞ്ഞത്. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. https://x.com/AdityaRajKaul/status/1920432059203322040 ഞങ്ങൾ ദുർബലരാണ്, ഞങ്ങൾ പാപികളാണ്… അല്ലാഹു ഞങ്ങളെ രക്ഷിക്കട്ടെ- അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ അതിന്റെ കൊടുമുടിയിലെത്തിയിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വൈകാരികമായ അഭ്യർത്ഥന. നേരത്തെ സൈനികുദ്യോ​ഗസ്ഥനായിരുന്നു താഹിർ ഇഖ്ബാൽ. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതിനെ സംബന്ധിച്ച് പാകിസ്താൻ ആശങ്കാകുലരാണ്. അതേസമയം പാകിസ്താനിലെ ക്യാമ്പുകളിൽ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഉന്നം തീവ്രവാദ കേന്ദ്രങ്ങളായിരുന്നു. ലക്ഷ്യം കൃത്യമായിരുന്നു. കൊല്ലപ്പെട്ട 100 ലേറെ പേർ ഭീകരർ ആണ്. സാധാരണ പൗരന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല. ശത്രുവിന് ചിന്തിക്കാൻ കഴിയാത്ത വിധമാണ് തിരിച്ചടി നൽകുന്നത്. സേനകളുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. പാകിസ്താന് നേരെയുണ്ടായ ആക്രമണം അഭിമാനത്തിൻ്റെ കൂടി പ്രശ്നമായിരുന്നു. വളരെ ചെറിയ ആഘാതമേ മറ്റ് പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളൂവെന്നും രാജ് നാഥ് സിം​ഗ് പറഞ്ഞു. പ്രകോപനം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കും. ആവർത്തിച്ച് പറയുകയാണ്. ക്ഷമ പരീക്ഷിക്കരുത്. കഴിഞ്ഞ രാത്രിയിലും ശക്തമായ തിരിച്ചടി നൽകിയെന്നും രാജ് നാഥ് സിം​ഗ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

13 Nov 2026
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026