Kerala
ട്രോളി ബാഗുമായി യുഡിഎഫ് പ്രവർത്തകർ; കള്ളപ്പണ ആരോപണത്തെ ട്രോളി വിജയാഘോഷം

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചതോടെ ആഹ്ലാദ പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രചാരണകാലത്ത് ഉണ്ടായ കള്ളപ്പണ വിവാദത്തെ പരിഹസിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. കള്ളപ്പണമുണ്ടെന്ന് ആരോപണമുയർന്ന ട്രോളി ബാഗിനെ ഓർമിപ്പിച്ച് ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചത്
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ട്രോളി ബാഗിൽ പണം കടത്തിയെന്ന വിവാദം. ഇതിന്റെ പേരിൽ വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
ട്രോളി വിവാദം ഒരുതരത്തിൽ ആരോപണമുയർത്തിയവർക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഇതിനെ ട്രോളിക്കൊണ്ടാണ് ട്രോളി ബാഗുമായി യുഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നത്.