DubaiGulf

യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അക്കാദമിക് ബിരുദങ്ങൾ പരിശോധിക്കാൻ പുതിയ സേവനം

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അക്കാദമിക് ബിരുദങ്ങൾ എളുപ്പത്തിൽ പരിശോധിക്കുന്നതിനായി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം.

ഇതൊരു ഡിജിറ്റൽ സംയോജന പദ്ധതിയാണ്. ഇതിലൂടെ തൊഴിലുടമകൾക്ക് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ബിരുദങ്ങൾ ഇലക്ട്രോണിക് ആയി പരിശോധിക്കാൻ സാധിക്കും. യുഎഇയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഈ നീക്കം തൊഴിൽ പെർമിറ്റ് നടപടികൾ വേഗത്തിലാക്കാനും, കൃത്യമായ നിയമനങ്ങൾ ഉറപ്പാക്കാനും, തൊഴിൽ വിപണിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.

നിലവിൽ, യുഎഇക്ക് പുറത്തുനിന്നും ലഭിച്ച ലെവൽ 1 മുതൽ 4 വരെയുള്ള അക്കാദമിക് ബിരുദങ്ങളുള്ള യോഗ്യതയുള്ള തൊഴിലാളികൾക്കാണ് ഈ സേവനം ലഭ്യമാകുക. MoHRE-യുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ സേവന കേന്ദ്രങ്ങളിലൂടെയോ ഈ സൗകര്യം ഉപയോഗിക്കാം. ഭാവിയിൽ യുഎഇയിൽ നിന്ന് ലഭിച്ച യോഗ്യതകളും ഇതിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഈ പുതിയ പദ്ധതി രേഖകളുടെ ആവശ്യം കുറയ്ക്കുകയും നിയമനങ്ങളിലെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ആഗോള തൊഴിൽ, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ ആകർഷണീയത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!