ഗൗരി: ഭാഗം 23

എഴുത്തുകാരി: രജിത പ്രദീപ് ആർച്ചയെ അടിച്ചിട്ട് ശരത്തിന്റെ കൈ പുകയുന്നുണ്ടായിരുന്നു ,അവൾക്ക് നന്നായി വേദനിച്ചിട്ടുണ്ടാവും എല്ലാവരും അമ്പരന്ന് നിൽക്കുകയായിരുന്നു ശരത്ത് അടിക്കുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല ആർച്ചക്ക് വേദനയല്ലായിരുന്നു എല്ലാവരുടെ
 

എഴുത്തുകാരി: രജിത പ്രദീപ്‌

ആർച്ചയെ അടിച്ചിട്ട് ശരത്തിന്റെ കൈ പുകയുന്നുണ്ടായിരുന്നു ,അവൾക്ക് നന്നായി വേദനിച്ചിട്ടുണ്ടാവും

എല്ലാവരും അമ്പരന്ന് നിൽക്കുകയായിരുന്നു ശരത്ത് അടിക്കുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല

ആർച്ചക്ക് വേദനയല്ലായിരുന്നു എല്ലാവരുടെ യും മുൻപിൽ വച്ച് തല്ലാനും ശരത്ത് ധൈര്യം കാണിച്ചു ,ആരും എന്നിട്ട് ശരത്തിനെ ഒന്നും പറയുന്നില്ല അതായിരുന്നു അവൾക്ക് ദേഷ്യമായത്

ശരത്തേ .. നീ എന്താ കാണിച്ചത്

അമ്മ കേട്ടതല്ലേ ആന്റി ആർച്ചയെ തല്ലാൻ എന്നോട് പറഞ്ഞത്

സുധ അങ്ങനെ പറഞ്ഞൂന്ന് വച്ച് നീ അങ്ങനെ ചെയ്യണോ

പിന്നെ അമ്മയല്ലേ പറഞ്ഞ് തന്നിരിക്കുന്നത് മൂത്തവർ പറയുന്നത് അനുസരിക്കണമെന്ന് ,ഞാൻ അനുസരിച്ചു

ആർച്ചയുടെ അമ്മക്ക് ശരത്തിന്റെ വാക്ക് കേട്ടിട്ട് അവനെ കൊന്നുകളയാനാണ് തോന്നിയത് ,ഇത്രയും പേരുടെ മുന്നിൽ വച്ചിട്ടാണ് അവൻ തന്റെ മോളെ തല്ലിയത് ,ഇനി എന്തായാലും ഇവനെ ഒരു തിരിച്ചടി കൊടുക്കണം ,തന്റെ മകളെ അടിച്ചവൻ അങ്ങനെ എല്ലാവരുടെയും മുൻപിൽ ഹീറോ ആവണ്ട

ചേച്ചീ പാല് തന്ന കൈയ്ക്ക് കൊത്താനാണോ മക്കളെ പഠിപ്പിച്ചിരിക്കുന്നത് ,അന്ന മോന് ബിസ്സിനസ്സ് നടത്താൻ കാശില്ലാതെ വന്നപ്പോൾ വീട്ടിൽ വന്ന് കെഞ്ചിയതൊക്കെ മറന്ന് പോയോ
മറന്ന് പോയെങ്കിൽ അതൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ് കൂടെ ഈ മകനും കൂടെ ഒന്നു ഓർമ്മിപ്പിക്കാൻ പഠിപ്പിക്ക്

സുധേ … മതി നീയിനി ഒന്നും പറയണ്ട ,ഇപ്പോഴത്തെ കുട്ടികളാണ് അവർക്ക് അവരുടെതായാ ഇഷ്ടങ്ങൾ ഉണ്ട് , നീയെന്തിനാ നമ്മുടെ മകളുടെ ഇഷ്ടം ശരത്തിന്റെമേലെ കെട്ടി വയ്ക്കുന്നത്
നമ്മുക്ക് മോൾക്ക് വേറെ വിവാഹം ആലോചിക്കാലോ ദേവൻ പറഞ്ഞു

ദേവേട്ടൻ മിണ്ടാതിരിക്ക് ആർച്ചയെ കെട്ടാൻ എന്ത് യോഗ്യതയാണ് ഇവനുളളത് ,നമ്മുടെ ഏഴയലത്ത് കെട്ടാൻ പറ്റോ ഇവരെ ,എന്നിട്ടും നമ്മൾ നമ്മുടെ മകൾക്ക് വേണ്ടി എല്ലാം ക്ഷമിച്ചു ,അപ്പോ അവൻ തലയിൽ കയറുന്നു ,ആർച്ചക്ക് ഇതിനെക്കാളും നല്ല ബന്ധം കിട്ടും എന്നാേലും അവളുടെ ഇഷ്ടമല്ലേ നടത്തി കൊടുക്കാമെന്ന് കരുതിയിട്ടാ ഞാനിപ്പോൾ എല്ലാവരും ഉള്ളപ്പോൾ വിവാഹ കാര്യം പറഞ്ഞത്

സുധ പറയുന്നതിലും കാര്യമുണ്ട് ആർച്ചക്ക് ഇതിലും നല്ല ബന്ധം കിട്ടും ,എന്നിട്ടും ഈ വിവാഹത്തിന്ന് സുധയും ദേവനും സമ്മതിച്ചല്ലോ ,ശരത്തിന് ഇതു പോലൊരു ബന്ധം വേറെ കിട്ടില്ല, ശരത്തിന്റെ ഭാഗ്യമാണ്
ആർച്ചയുടെ ഒരു വല്യച്ഛൻ പറഞ്ഞു

എനിക്കാ ഭാഗ്യം വേണ്ടാ ,അന്ന് സഹായിച്ചപ്പോൾ സഹായത്തിന് പകരം മോൾക്ക് ഒരു വരനെ വേണമെന്ന് പറഞ്ഞിരുന്നോ ,ചേട്ടന് കൊടുത്ത രൂപ പലിശയടക്കം തിരിച്ച് തന്നില്ലേ ,പിന്നെന്തിനാ ഇപ്പോ ഇങ്ങനെയൊക്കെ പറയുന്നത്

ആർക്കും മറുപടി ഉണ്ടായിരുന്നില്ല

ഇനി ഒരു കാര്യം കൂടി ആർച്ചയെ പോലെ മോഡേണായ ഒരു പെൺകുട്ടിയല്ല എന്റെ മനസ്സിലുള്ളത്

എന്റെ മോളെ ഒരു ദരിദ്രവാസിയുടെ പോലെയല്ല ഞാൻ വളർത്തിയത് ,എന്തിലും മികച്ചതാണവൾക്ക് കൊടുക്കാറുള്ളത്

ആയിക്കോ ആന്റി മകളെ എങ്ങനെ വേണമെങ്കിലും വളർത്തിക്കോ, പക്ഷേ ഒരു പെൺകുട്ടിക്ക് വേണ്ട അത്യാവശ ഗുണങ്ങൾ ഉണ്ട് ഇനിയെങ്കിലും ആന്റി അതൊക്കെ ഒന്നു അവൾക്ക് പറഞ്ഞ് കൊടുക്കണം

അവളെ ഞാൻ എല്ലാം പറഞ്ഞ് കൊടുത്ത് തന്നെയാണ് വളർത്തിയത്, അവൾ ജീൻസ് ഇടുന്നതാണോ നിന്റെ പ്രശനം

,ആന്റി നോക്ക് നമ്മുടെ തറവാട്ടിലെ എല്ലാ പെൺകുട്ടികളും ഇവിടെ ഉണ്ട് അതിൽ ആരെങ്കിലും മുതിർന്നവരുടെ കൂടെ ഇരിക്കുന്നുണ്ടോ ,ഇല്ല ആരും ഇരിക്കുന്നില്ല ,ആർച്ച മാത്രമാണ് ഇരിക്കുന്നത് അതും കാലിൻമേൽ കാൽ കയറ്റി വച്ച് ,മൂത്തവരെ ബഹുമാനിക്കാൻ ആദ്യം പഠിപ്പിക്ക് ,പെൺകുട്ടികൾക്ക് ഇത്തിരി അടക്കൊതുക്കം നല്ലതാണ് ,അതാണവരുടെ ഭംഗി
ഇത് എന്റെ കാഴ്ചപ്പാടാണ് ഇനി ഇതു പറഞ്ഞ് എന്നെ കുതിര കയറാൻ വരണ്ട ,എന്റെ മനസ്സിലുള്ള പെൺകുട്ടിക്ക് അങ്ങനത്തെ കുറച്ച് ഗുണങ്ങൾ വേണമെന്ന് എനിക്കാഗ്രഹമുണ്ട്
ഞാൻ പറഞ്ഞതിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാം

ശരത്ത് പറഞ്ഞത് ശരിയാണ് സുധേ ,നമ്മുക്ക് ആർച്ചക്ക് വേറെ വിവാഹം ആലോചിക്കാം ,അവനിഷ്ടമില്ലെങ്കിൽ പിന്നെ നിർബന്ധിക്കുന്നതെന്തിനാ ,വിവാഹം രണ്ടു മനസ്സുകളുടെ ഒത്ത് ചേരൽ കൂടിയാണ് ,മന പൊരുത്തമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് എന്ത് കാര്യം

ആർച്ചയുടെ മുഖത്ത് ഒരു പുച്ഛഭാവമായിരുന്നു

സുധ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിലായിരുന്നു ,തന്റെ മകൾക്ക് കൊടുത്ത വാക്ക് താൻ എന്തു വില കൊടുത്തും പാലിച്ചിരിക്കും ,അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ അവൾ ജീവിക്കും
സുധ ആരെന്ന് എല്ലാവരും അറിയും

ചർച്ച കഴിഞ്ഞ് ശരത്തും പിള്ളേര് സെറ്റും കൂടി സംസാരിക്കുകയായിരുന്നു

ശരത്തേട്ടാ …. സൂപ്പർ ,ആർച്ച ചേച്ചിയുടെ അമ്മ ചമ്മി പോയി

അതു തന്നെ ശരത്തേട്ടന് ബാങ്ക് ജോലി യെക്കാളും ചേരുന്നത് ഒരു വക്കീലിന്റെ ജോലിയാണ്

പോടി കളിയാക്കാതെ ,ഞാനങ്ങനെ അവിടെ പറഞ്ഞില്ലായിരുന്നെങ്കിൽ തറവാട്ടിലെ എല്ലാവരും കൂടി ഇന്ന് എന്റെയും ആർച്ചയുടെയും വിവാഹ നിശ്ചയം നടത്തിയേനെ

ആർച്ച ചേച്ചിയെ വിവാഹം കഴിക്കുകയാണെങ്കിൽ ചേട്ടന്റെ ജീവിതം കട്ടപ്പൊകയായെനെ

ഒന്നു പോടാ ഇന്ന് കൊടുത്ത മാതിരി ഒരോ അടി ദിവസം കൊടുക്കുകയാണെങ്കിൽ ആർച്ച ഒരു മാസം കൊണ്ട് ശരത്തേട്ടന്റെ മനസ്സിലുള്ള ഭാര്യ ആയേനെ

അതു കേട്ട് എല്ലാവരും ചിരിച്ചു

പക്ഷേ എനിക്കതല്ല സംശയം ശരത്തേട്ടൻ എവിടെയോ പെട്ടിട്ടുണ്ടെന്നാണ്
കാരണം സ്റ്റാറ്റസ്സൊക്കെ ഒരു പ്രണയത്തിൽ കലർന്നതാണ്

ടാ കൊള്ളാലോ നിന്റെ കണ്ടു പിടുത്തം അങ്ങനെ വല്ലതും ഉണ്ടാവുകയാണെങ്കിൽ നിന്നെ ഞാൻ ആദ്യം അറിയിക്കാട്ടോ ശരത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു

ശരത്തേട്ടാ ചിരിച്ച് മയക്കണ്ടാ ഞാൻ പറയുന്നതിൽ എന്തോ സത്യമുണ്ട്

പോടാ ചെറിയ വായിൽ വലിയ കാര്യങ്ങൾ പറയാതെ പോയി കിടന്നുറങ്ങ് നാളെ നേരത്തെ എഴുനേൽക്കണ്ടതാണ് ,എല്ലാവരോടും കൂടിയാണ് പറയുന്നത്

എല്ലാവരും പോയി

തനിക്ക് എങ്ങനെ അങ്ങനെ യൊക്കെ പറയാൻ പറ്റി ,രണ്ടു മൂന്നു പ്രാവശ്യം ഗൗരിയുടെ കാര്യം പറയാൻ വേണ്ടി ഒരുങ്ങിയതാണ് പക്ഷേ മനപൂർവം പറയാതിരുന്നു ,ഗൗരിയുടെ കാര്യം അറിഞ്ഞാൽ അമ്മയും മോളും കൂടി അതിനെന്തെങ്കിലും തടസ്സം ഉണ്ടാക്കും

ശരത്തേട്ടാ ….. സ്വപ്നം കണാതെ വന്നു കിടക്ക് നാളെ നേരത്തെ എണീക്കണ്ടതല്ലേ

*
അഭീ …. തന്റെ ഒരുക്കം കഴിഞ്ഞില്ലേ

കഴിഞ്ഞു ,

അഭിയുടെ സാരിയുടെ കളർ ഷർട്ടും കരയുള്ള മുണ്ടുമായിരുന്നു ശരത്തിന്റെ വേഷം

അയ്യേ താനിങ്ങനെയാണോ സാരി ഉടുക്കുന്നത് ,ഇത് അവിടെയിവിടെയൊക്കെ കുത്തിയിറക്കി വച്ചിരിക്കുകയാണോ
ഞാനെ നല്ല ഭംഗിയായി ഉടുപ്പിച്ചു തരാം

വേണ്ടാ … ഇങ്ങനെ മതി ,അഭിക്ക് ചമ്മലായി

താൻ ചമ്മണ്ട ഒരഞ്ചു മിനിട്ട് മതി എനക്ക് സാരി ഉടുപ്പിക്കാൻ

ഓ അപ്പോ അതാണല്ലേ പരിപാടി

താൻ വിചാരിക്കണപോലെയല്ല
എന്നു പറഞ്ഞ് ശ്യാം അഭിയുടെ സാരി ശരിയാക്കാൻ തുടങ്ങി

ശ്യാം താഴെയിരുന്നു സാരിയുടെ ഞൊറിയൊക്കെ ശരിയാക്കി ,അഭി ശ്യാമിനെ തന്നെ നോക്കുകയായിരുന്നു, ഇന്നലെ മുതൽ ഈ ആള് തനിക്ക് പ്രിയ്യപ്പെട്ടവനായി മാറിയിരിക്കുന്നു

താനിതൊന്നു പൊക്കി പിടിച്ചേ

പക്ഷേ ശ്യാം പറഞ്ഞത് അഭി കേട്ടില്ല ,അഭി മറ്റൊരു ലോകത്തായിരുന്നു

ശ്യാം അഭിരാമിയെ നോക്കി

അഭി ….. താനെന്താ രാവിലെ തന്നെ സ്വപ്നം കാണുകയാണോ

എന്താ … എന്താ പറഞ്ഞത്

ശ്യാം എഴുന്നേറ്റു

അഭിയുടെ മുഖത്തേക്ക് നോക്കി

ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹത്തിന്റെ തിരയിളക്കമാണ് ശ്യാം കണ്ടത്
*
ശരത്തേ ……

എന്താ അമ്മേ ….ശരത്ത് ഹാളിന്റെ പുറത്ത് നിൽക്കുകയായിരുന്നു

നീ ശ്യാമിനെ വിളിച്ചോ ,അവര് ഇറങ്ങീന് പറഞ്ഞോ

അവര് വരും അമ്മയെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് കൊച്ചു കുട്ടികളൊന്നുമല്ലല്ലോ

ഇന്നലെ അവര് ഒറ്റക്കായിരുന്നു ,തനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ എന്തെങ്കിലും സംഭവിച്ചോ എന്നറിയാനായിരുന്നു അമ്മക്ക് തിടുക്കം

നീ എന്നെ പഠിപ്പിക്കാതെ ശ്യാമിനെ ഒന്നു വിളിച്ചേ ,എന്നിട്ട വരെവിടെ എത്തിയെന്ന് ചോദിക്ക്

ശരത്ത് വിളിക്കാനായി നിന്നപ്പോഴെക്കും ശ്യാമിന്റെ കാറ് വന്നു

ആദ്യം ഇറങ്ങിയത് അഭിയായിരുന്നു

അഭിക്ക് ശരത്തിന്റെയും അമ്മയുടെയും മുഖത്ത് നോക്കാൻ നാണം തോന്നി

ശ്യാമിറങ്ങി

ശരത്ത് അവരുടെ അടുത്തേക്ക് ചെന്നു

ഒരു രാത്രി കൊണ്ട് രണ്ടു പേർക്കും ഒരു വലിയ മാറ്റം വന്നതായി ശരത്തിന് തോന്നി

അമ്മക്ക് അഭിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോഴെ എല്ലാം മനസ്സിലായി

അമ്മ ഓടി വന്നു അഭിയുടെ കൈയ്യിൽ പിടിച്ചു അമ്മയുടെ കണ്ണ് നിറത്തിട്ടുണ്ടായിരുന്നു
അത് സന്തോഷം കൊണ്ടായിരുന്നു

അമ്മ അവരെ ഹാളിലേക്ക് കൂട്ടികൊണ്ടു പോയി

അഭിയെ കൊണ്ടു നടന്ന് എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു അമ്മ

മിക്കവരും അഭിയെ ആദ്യമായി കാണുകയായിരുന്നു

ശ്യാം വന്ന് അഭിയെ വന്ന് അഭിയെ വിളിച്ച് കൊണ്ട് പോയി

ശരത്തും അവരുടെ കൂടെ പോകാൻ പോയി

ശരത്തേ..

എന്താമ്മേ .. അമ്മയെന്തിനാ എന്നെ എപ്പോഴും ഇങ്ങനെ വിളിച്ച് കൊണ്ടിരിക്കുന്നത്

നീയെന്തിനാ അവരുടെ വലായി നടക്കുന്നത് ,ഇനി അഭിയുടെ കാര്യങ്ങളൊക്കെ ശ്യാം നോക്കും ,നീയിങ്ങനെ പുറകെ നടന്ന് അവർക്കൊരു ശല്യമാകണ്ട

അമ്മേ …..

നീ വായോ നിനക്ക് പറ്റിയ കൂട്ടുക്കാരെ ഞാൻ കാണിച്ചു തരാം, ശരത്ത് അമ്മയുടെ കൂടെ പോയി

ശ്യാമിനെ കണ്ടിട്ട് ആർച്ചയുടെ അമ്മ സംസാരിച്ചില്ല പക്ഷെ അച്ഛൻ സംസാരിച്ചു

അഭി സുധയെ നോക്കി ചിരിച്ചു

പക്ഷെ അവർ അഭി യെ നോക്കിയത് പോലുമില്ല
കാരണം അഭിയാണ് ശരത്തിന് എല്ലാ കാര്യങ്ങൾക്കും വളം വച്ച് കൊടുക്കുന്നതെന്ന് ആർച്ചപറഞ്ഞിട്ടുണ്ടായിരുന്നു ,അഭി ശ്യാമുമായി സ്നേഹത്തിലായത് അവർക്ക് സഹിച്ചില്ല

ആന്റി എന്റെ മുഖത്ത് പോലും നോക്കിയില്ല

അത് ശരത്ത് ആർച്ചയുമായുള്ള കല്യാണം വേണ്ടന്നു പറഞ്ഞതിലുള്ള ദേഷ്യമാണ്

എന്നാലും നമ്മള് അവരുടെ അടുത്ത് ചെന്നതല്ലേ ,ഞാനവർക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല

താനെന്തിനാ അതിനു വിഷമിക്കുന്നത് അവര് നോക്കിയില്ലെങ്കിൽ വേണ്ട തന്നെ മുഖത്ത് നോക്കാൻ ഞാനില്ലേ ഇപ്പോ
ശ്യാം കുസൃതിയോടെ പറഞ്ഞു

കല്യാണത്തിന് വന്നവരിൽ കല്യാണം എറ്റവും കൂടുതൽ ആസ്വാദിച്ച് ശ്യാമും അഭിയുമായിരുന്നു

തിങ്കളാഴ്ച

ഗൗരി ക്ലാസ്സിലെത്തി

ശരത്ത് സാറിനോട് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം ശരണ്യയോട് പറയണോ ,പറഞ്ഞാൽ അവള് ചീത്ത പറയും ,ശരത്ത് സാറിനെ കുറിച്ച് അസ്വഷിച്ചിട്ട് പറയാമെന്നാണ് അവൾ പറഞ്ഞിരുന്നത് , തൽക്കാലം പറയണ്ട ഗൗരി തീരുമാനത്തിലെത്തി

ശരണ്യ വന്നിട്ട് ഗൗരി നോക്കിയത് പോലുമില്ല

സാറിന്റെ കാറിൽ കയറിയതിന്റെ പിണക്കം മാറിയിട്ടില്ലെന്ന് ഗൗരിക്ക് മനസ്സിലായി

പക്ഷെ ഗൗരി പിണക്കമൊന്നും കണക്കിലെടുത്തില്ല ,ശരണ്യയോട് ഒരോ കാര്യങ്ങൾ പറഞ്ഞ് മിണ്ടാൻ ചെന്നു

ശരണ്യ വിട്ടു സംസാരിച്ചില്ല ,സംസാരത്തിനൊക്കെ ഒരു പിടുത്തമുണ്ടായിരുന്നു

ഗൗരിക്ക് വിഷമം തോന്നി ശരണ്യയുടെ പെരുമാറ്റത്തിൽ ,ഇതു പൊലെ ഇതുവരെ ശരണ്യ തന്നോട് പെരുമാറിയിട്ടില്ല

ക്ലാസ്സിൽ ശ്രദ്ധിക്കാനെ തോന്നിയില്ല ഗൗരി

പ്യൂൺ ക്ലാസ്സിലേക്ക് വന്നു ,മിസ്സി നോട് എന്തോ പറഞ്ഞു

ശരണ്യ തന്നെ കണാൻ ആരോ വന്നിട്ടുണ്ടെന്ന്

തന്നെ കണാൻ വന്നത് ആരായിരിക്കും
ശരണ്യയുടെ ചിന്ത അതായിരുന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം