ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 28

എഴുത്തുകാരി: രജിത പ്രദീപ്‌

നീ കാര്യം പറ വരുണേ ,ഫോണിൽ കൂടി പറഞ്ഞാൽ എന്താ കുഴപ്പം

നീ ടെൻഷൻ അടിക്കണ്ട ,നിനക്ക് പ്രശ്നമുള്ള കാര്യമല്ല ,എനിക്കിത് നിന്നോട് നേരിട്ട് പറയണം

നീ വീട്ടിലേക്ക് വായോ

വീട്ടിൽ വേണ്ട ,നീ ശ്യാമേട്ടന്റെ ഷോപ്പിന്റെ അടുത്തേക്ക് വായോ

ശരി ഞാനിപ്പോ തന്നെ വരാം ,നിനക്ക് പറയാനുള്ളത് കേട്ടിട്ടേ ഇനി ബാക്കി കാര്യമുള്ളു

ശരത്ത് ചെല്ലുമ്പോൾ വരുൺ വന്നിട്ടുണ്ടായിരുന്നു ,കൂടെ പെങ്ങൾ വന്ദന ഉണ്ടായിരുന്നു

വന്ദനയെ കണ്ടപ്പോൾ ശരത്തിന് ഒരാശ്വസം തോന്നി

ഇവൾക്ക് വല്ല പ്രണയം ഉണ്ടാവും ,ഉപദ്ദേശിക്കാനാവും വിളിച്ചത്

എന്താടാ എന്താ കാര്യം ,വന്ദന എന്നാ വന്നത് ഇവളുടെ കോഴ്സ് കഴിഞ്ഞോ

ഇല്ല ഇവൾക്കിപ്പോ ലീവ് ആണ്

ഇവളുടെ മുഖമെന്താ കടന്നൽ കുത്തിയ മാതിരിയിരിക്കുന്നത്

അത് ……ശരത്തേ ഞാനൊരു കാര്യം പറയട്ടേ

എന്തിനാടാ ഈ മുഖവുര നിനക്ക് എന്നോട് എന്തും പറയാലോ ,ഇവൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ

അതൊന്നുമല്ല നമ്മുടെ വീട്ടുക്കാർ പറയുന്നത് കേട്ട് നീ ഈ വിവാഹത്തിൽ നിന്നും പിൻമാറരുത്

വിവാഹത്തിൽ നിന്നും പിൻമാറേ ….. നീയെന്തൊക്കെയാണ് പറയുന്നത് ,ഞാൻ വിവാഹത്തിൽ നിന്നും പിൻമാറിയെന്ന് നിന്നോട് ആരാ പറഞ്ഞത്

സുധയാന്റി …

അതുങ്ങൾക്ക് തലക്ക് വട്ടാണ് ,പിൻമാറാൻ വേണ്ടിയല്ല ഗൗരിയെ ഞാനിഷ്ടപ്പെട്ടത്
നീ അതുമിതും പറയാതെ എന്താ കാര്യമെന്ന് പറയ്, നീ ഇങ്ങനെയൊക്കെ പറയണമെങ്കിൽ അത് ഏതോ വലിയ കാര്യമാണ്

അത് നിന്നോട് എങ്ങനെയാണ് പറയണ്ടതെന്ന് അറിയില്ല

നീ കാര്യം പറ വരുണേ മനുഷ്യനെ വട്ടാക്കാതെ

നിനക്ക് ഗൗരിയുടെ കാര്യങ്ങൾ ഒക്കെ അറിയാലോ

എന്ത് കാര്യം ….
വരുണിന് തന്നോട് പറയാനുള്ളത് ഗൗരിയുമായി ബന്ധപ്പെട്ടതാണ്,

ഗൗരിയുടെ ചേട്ടൻ മരിച്ചത് ആക്സിഡന്റ് പറ്റിയാണെന്ന്

അതെനിക്കറിയാം അത് കാരണമല്ല അമ്മ അങ്ങനെ ആയത്, ഏതോ പെൺകുട്ടി ഓടിച്ചകാറാണ് ഇടിച്ചത് അത് മാഷ് എന്നോട് പറഞ്ഞിട്ടുണ്ട്,
അതും നീ പറയുന്നകാര്യവുമായിട്ട് എന്താ ബന്ധം

ഗൗരി: ഭാഗം 28

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ആ കാറോടിച്ച പെൺകുട്ടിയാണ് വന്ദന …….

വന്ദനാ …..
നീ എന്താ ഈ പറയുന്നത് വരുണേ എനിക്ക് മനസ്സിലാവുന്നില്ല ,ശരത്തിനത് വിശ്വസിക്കാൻ പറ്റിയില്ല

അതാണ് സത്യം ,ഓടിക്കാനൊക്കെ അവൾക്കറിയാമായിരുന്നു ,അന്ന് വണ്ടി എന്നോട് ചോദിക്കാതെ എടുത്തു കൊണ്ട് പോയത്

,കാറിടിച്ചിട്ട് നീയെന്താ വണ്ടി നിറുത്താതെ പോയത്, നീ അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു

പേടിച്ചിട്ടാണ്

നിനക്ക് വണ്ടി ഓടിക്കാൻ ധൈര്യം ഉണ്ടായല്ലോ ,നീ ചെയ്തത് എന്തു വലിയ തെറ്റാണെന്ന് നിനക്കറിയോ

വന്ദന മിണ്ടിയില്ല

എന്നോട് വന്ന് പറഞ്ഞ് ഞാൻ ചെന്നപ്പോഴെക്കും യദുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു ,ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ് അറിഞ്ഞത് മരിച്ചുവെന്ന് ,ഇവൾക്ക് പിന്നെ പേടിയായിരുന്നു ,അതു കാരണം കൊണ്ടാണ് ഇവളെ ഇവിടെ നിന്ന് മാറ്റി ബാഗ്ളൂർ പഠിപ്പിക്കാനായി തീരുമാനിച്ചത് ,അവിടെ പോയിട്ടും ശരിയായില്ല വന്ദനയുടെ മനസ്സ് ,കുറ്റബോധം ……
ഇവൾക്ക് ഒരാശ്വസം അതിന് വേണ്ടിയാണ് യദുവിന്റെ പെങ്ങളായ ഗൗരി യെ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത് ,അപ്പോഴാണ് നീ പറഞ്ഞത് ഗൗരി യെ നിനക്കിഷ്ടമാണെന്ന് ,

നീയിപ്പോ ഇതൊക്കെ എന്നോട് പറയാൻ കാരണമെന്താണ്

നീ ഇതൊക്കെ അറിയണമെന്ന് എനിക്ക് തോന്നി’ പിന്നെ ഇവൾക്കും നിർബന്ധമായിരുന്നു നിന്നോട് പറയണമെന്ന് ആ സത്യം ഞങ്ങളല്ലാതെ ഒരാള് കൂടി അറിയണം അതിന് വേണ്ടിയാണ്

ഞാനിനി എന്താ വേണ്ടത് വരുണേ ഗൗരിയോട് ഞാനിതെങ്ങനെ പറയും

അതെനിക്കറിയില്ല

നീയെന്തിനാ എന്നോട് പറഞ്ഞത് ,ശ്ശോ ഇത് വല്ലാത്ത ചതിയായിപ്പോയി വരുണേ …. നീ നിന്റെ മനസ്സിലെ ഭാരം ഇറക്കി വച്ചു ഇനി ഞാനിത് ചുമക്കണമല്ലോ
ശരത്ത് ധർമ്മസങ്കടത്തിലായി

ഈക്കാര്യം മാഷറിഞ്ഞാൽ തങ്ങളുടെ കല്യാണം വരെ മുടങ്ങാം

*

വീട്ടിലെത്തി ശരത്ത്

എന്താ കല്യാണ ചെക്കന് ഒരു ഉഷാറില്ലാത്തെ

ഏട്ടത്തീ …..

എന്താടാ ശരത്തേ എന്താ പറ്റിയത് നീ ആകെ വല്ലാതിരിക്കുന്നുണ്ടല്ലോ

ഞാൻ വരുണിനെ കണാൻ പോയതാണ് ,അവന് എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു

എന്നിട്ട് അവൻ പറഞ്ഞില്ലേ

പറഞ്ഞു അതാണ് ഇപ്പോ എന്റെ പ്രശ്നം ,ഞ

നീ കാര്യം പറ

ഗൗരിയുടെ ഏട്ടനെ ഇടിച്ച കാറ് വരുണിന്റെതായിരുന്നു ,ആ കാറ് ഓടിച്ചിരുന്നത് വന്ദന ആയിരി രു ന്നു

അഭിക്കും അത് കേട്ടപ്പോൾ എന്തോ പൊലെ ആയി

ഞാനിനി എന്തു ചെയ്യണം ഏട്ടത്തി ,ഗൗരിയോട് ഞാനിതെങ്ങനെ പറയും ,അവളുടെ പ്രതികരണം എന്തായിരിക്കും ,പറയാതിരുന്നാൽ എന്നെങ്കിലും ഒരു ദിവസം സത്യം അവരറിഞ്ഞാൽ …

ശരത്തേ എനിക്ക് തോന്നുന്നത് ഗൗരിയോട് പറയുന്നതിലും നല്ലത് മാഷിനോട് പറയുന്നതാണ്

ഏട്ടത്തി മാഷറിഞ്ഞാൽ ചിലപ്പോ ഞങ്ങളുടെ ബന്ധം തന്നെ ഇല്ലാതാവും

അങ്ങനെയൊന്നും ഉണ്ടാവില്ല ,നീ ധൈര്യമായി പറയണം ,എന്റെ മനസ്സ് പറയുന്നത് മാഷ് കടുത്ത തീരുമാനങ്ങൾ എടുക്കുകയില്ലാന്നാണ്

പറയാല്ലേ ,വരുന്നത് വരുന്നിടത്ത് വച്ച് കണാം
നാളെ മാഷ് ബാങ്കിൽ വരും അപ്പോ പറയാം

പിറ്റേ ദിവസം

മാഷ് ബാങ്കിൽ ലോൺ അടക്കാൻ വന്നു

മാഷേ……

എന്താ സാറെ

എനിക്കിത്തിരി സംസാരിക്കാനുണ്ട് മാഷൊന്നു വെയ്റ്റ് ചെയ്യോ, ഞാൻ ഇത്തിരി കഴിഞ്ഞിട്ട് വരാം

ഞാൻ നിൽക്കാം സാറെ

കുറച്ച് കഴിഞ്ഞാണ് ശരത്ത് മാഷിന്റെ അടുത്തേക്ക് ചെന്നത്

മാഷിന് ധൃതി ഉണ്ടായിരുന്നോ

ഇല്ല

നമ്മുക്ക് അവിടെ ഇരിക്കാം

എന്താ സാറിന് പറയാനുള്ളത് കല്യാണത്തിനെ പറ്റിയാണോ

അതൊന്നുമല്ല മാഷേ കേട്ട് കഴിയുമ്പോൾ മാഷ് കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കാതിരുന്നാൽ മതി

സാറ് പറയൂ എന്തിനാ ഇങ്ങനെ ചുറ്റിവളച്ച് പറയുന്നത് കടുത്ത തീരുമാനം എന്നൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കാതെ കാര്യം പറയൂ

മാഷേ ……

സാറ് പറഞ്ഞോളൂ

വരുൺ പറഞ്ഞ കാര്യങ്ങൾ ശരത്ത് മാഷിനോട് പറഞ്ഞു

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മാഷിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

മാഷ് ശരത്തിന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു

മാഷേ ….. കരയരുത്

സാറെ യദു എന്റെ എല്ലാ മായിരുന്നു ,ഞങ്ങളുടെ സ്വപ്നത്തിന്റെ നിറങ്ങൾ അവനായിരുന്നു ,അവനില്ലാതായപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ സ്വപ്‌നങ്ങളും നിറങ്ങളുമായിരുന്നു
ഒരു മകൻ നഷ്ടപ്പെട്ടവന്റെ വേദന സാറിനറിയില്ല

മാഷേ …. ഈ കാര്യം അറിഞ്ഞപ്പോൾ വേണമെങ്കിൽ എനിക്കിത് മാഷിനോട് പറയാതിരിക്കാമായിരുന്നു ഇങ്ങനെ ഒരു സീനും ഒഴിവാക്കാമായിരുന്നു

സാറ് ചെയ്തത് ശരിയായ കാര്യമാണ് ,ഇത്രയും നാളും ഊണിലും ഉറക്കത്തിലും അന്വഷിച്ച് നടന്ന ഒരു കാര്യത്തിനാണ് ഉത്തരം കിട്ടിയിരിക്കുന്നത് ,കുറ്റവാളിയെ കണ്ടു പിടിച്ച് ശിക്ഷിക്കാനൊന്നുമല്ല അതിനുള്ള മാനസികാവസ്ഥയിലല്ല ഞാൻ,എനിക്കുണ്ടായ നഷ്ടം അത് ഒരിക്കലും നികക്കില്ല ,പിന്നെ എന്തു ചെയ്തിട്ട് എന്താ കാര്യം, സാറിക്കാര്യം ഗൗരിയോട് പറയണ്ടാട്ടോ

ഇല്ല മാഷേ

ഇനി ജീവിച്ചിരിക്കുന്നവരുടെ കാര്യം നോക്കണ്ടേ ,ഗൗരിയുടെ കല്യാണമാണ് ഇനിയെന്റ ആഗ്രഹം ,അത് നല്ല രീതിയിൽ നടത്തണം ,പിന്നെ സാറിനെ പോലെ ഒരു മകനെ കിട്ടിയില്ലേ അതുമതി എനിക്ക്

മാഷിന് ഞാൻ ചായ പറയട്ടേ

വേണ്ട സാറെ

മാഷെ ന്നെ സാറെ എന്നു വിളിക്കണ്ട എന്റ പേര് വിളിക്കാലോ

ശരി എന്നാ ഞാൻ പോക്കോട്ടേ

മാഷ് ചങ്ക് പൊട്ടുന്ന വേദന അനുഭവിക്കുന്നുണ്ടെന്ന് ശരത്തിന് മനസ്സിലായി ,മാഷുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇതായിരിക്കില്ല അവസ്ഥ ,തുറന്ന് പറഞ്ഞത് കൊണ്ട് തനിക്ക് സമാധാനമായി ,മാഷിന് താനെന്നും ഒരു നല്ല മകൻ ആയിരിക്കും

*
മമ്മി ….. ശരത്തിന്റെ കല്യാണം നമ്മുക്ക് മുടക്കാൻ പറ്റില്ലേ

പറ്റും ,പറ്റിക്കാനുള്ള മാർഗ്ഗമൊക്കെ എനിക്കറിയാം ,ആ പെണ്ണ് വിളിച്ചോ ആ ഗൗരിയുടെ കൂട്ടുക്കാരി

ഇല്ല മമ്മി ., അവളാണ് നമ്മുക്ക് പറ്റിയ കൂട്ട് ,സ്വന്തം കൂട്ടുകാരിയെ ചതിക്കാൻ നമ്മുടെ കൂടെ കൂടിയില്ലേ

നീയൊന്ന് വിളിച്ച് നോക്ക് ആവശ്യം നമ്മുടെ ആയില്ലേ

ആർച്ച ശരണ്യയെ വിളിച്ചു

ഹലോ. പറഞ്ഞ കാര്യം എന്തായി

അതെനിക്ക് പറ്റില്ല

അതെന്താ ,നിനക്കെന്താ പറ്റാത്തത് ,നീ ഉറപ്പ് പറഞ്ഞതല്ലേ എന്നിട്ടിപ്പോ വാക്ക് മാറുന്നോ

വാക്കല്ലേ മാറാൻ പറ്റൂ കൈയ്യൊ കാലോ മറ്റാൻ പറ്റോ

നീ തമാശ പറയാതെ ഞാൻ പറഞ്ഞ കാര്യത്തിന് മറുപടി തായോ

അതു തന്നെ യാണ് പറഞ്ഞത് പറ്റില്ല എന്ന് ,എന്റെ കൂട്ടുക്കാരിയെ ചതിക്കാൻ ഞാൻ കൂട്ടു നിൽക്കില്ല

ഓ ….മാനസാന്തരം വന്നു നിനക്ക് അവൾ എന്ത് തന്നു നിനക്ക് മാനസാന്തരം വരാനായിട്ട്

ആർച്ചേ…. നീ ഭാരിച്ച കാര്യങ്ങളൊന്നും അന്വഷിക ണ്ടാട്ടോ ,ഇനി മേലാക്കം എന്റെ ഫോണിലേക്ക് വിളിക്കരുത്

നീയെന്താ ഞങ്ങളെ പേടിപ്പിക്കുകയാണോ

ഞാനാരെയും പേടിപ്പിക്കാനില്ല ,നിങ്ങളും എന്നെ പേടിപ്പിക്കാൻ വരണ്ട ,ഗൗരി ക്ക് എതിരായി ഒരു കാര്യവും എന്നിൽ നിന്നും നിങ്ങൾ ഇനി പ്രതീക്ഷിക്കണ്ട

നിനക്ക് ഞങ്ങൾ വച്ചിട്ടുണ്ട് നിന്റെ കൂട്ടുകാരിക്ക് കൊടുക്കുന്നതിന്റെ പകുതി നിനക്ക് അവകാശപ്പെട്ടതാണ്

ആർച്ച പറയുന്നത് കേൾക്കാൻ നിൽക്കാതെ ശരണ്യ കോൾ കട്ട് ചെയ്തു

മമ്മി … അവള് കാല് മാറി

മാറട്ടെ ,അവളൊന്നും ശരിയാവില്ലാന്ന് എനിക്കന്നെ അറിയാമായിരുന്നു ,വേറെ വഴി നോക്കാം

എന്ത് വഴി നോക്കാമെന്നാണ് മമ്മി പറയുന്നത് ,സൺഡേ ശരത്തൊക്കെ പോയി കല്യാണം ഫിക്സ് ചെയ്യും

ചെയ്യട്ടെ പക്ഷെ കെട്ടുന്നത് നിന്നെ ആയിരിക്കും ,അത് മമ്മിയുടെ ഉറപ്പാണ്

*
ഗൗരി …. നീ മിണ്ടാത്തത് കാരണം ശരണ്യക്ക് നല്ല വിഷമമുണ്ട് ,നീ അവളുടെ അടുത്ത് നിന്നും മാറിയിരുന്നതും അവൾക്ക് വിഷമമായിട്ടുണ്ട് ,ഇടക്കിടെ നിന്നെ നോക്കുന്നുണ്ടായിരുന്നു ശരണ്യ

നോക്കട്ടെ അവളിത്തിരി വിഷമിക്കണം ,ഇനി ആരോടും അവളിങ്ങനെ ചെയ്യരുത് ,കുറച്ച് ദിവസം ഇങ്ങനെ പോകട്ടെ

അതു ശരിയാ കുറച്ച് ദിവസം കൂടി നീ അവളെ മൈൻറ് ചെയ്യണ്ട

എനിക്കും വിഷമമുണ്ട് പക്ഷെ അതിലെ റെ ദേഷ്യമുണ്ടവളോട്

ഗൗരി …. ദേ ആ പെണ്ണിനെ കണ്ടോ ,സിനിമ നടിയെ പോലെയുണ്ട്, നിന്നെ നോക്കി എന്തോ പറയുന്നുണ്ട്

നീ എന്താ ഈ പറയുന്നത് ആരുടെ കാര്യാമാണ് പറയുന്നത്

നീ അവിടെക്ക് നോക്ക് അവള് നമ്മുടെ അടുത്തേക്കാണ് വരുന്നത്

ഗൗരി നിമിഷ പറഞ്ഞ ഭാഗത്തേക്ക് നോക്കി

ആർച്ച ആയിരുന്നു അത് കൂടെ അമ്മയും ഉണ്ടായിരുന്നു ,
ഗൗരിയുടെ അടുത്തേക്ക് നടന്ന് വരികയായിരുന്നു അവർ…(തുടരും)

 

ഗൗരി: ഭാഗം 28

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

Share this story