ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 32

എഴുത്തുകാരി: രജിത പ്രദീപ്‌

മൂക്കുത്തി… ഇയാക്ക് എന്നോട് ദേഷ്യം തോന്നിയോ

ഗൗരി ഞെട്ടിയിട്ടെന്ന പോലെ ശരത്തിൽ നിന്നും അകന്നു മാറി

എനിക്ക് ദേഷ്യം തോന്നിയില്ല സങ്കടം വന്നു ,ഈ കാര്യം അറിഞ്ഞിട്ട് എന്നോട് പറഞ്ഞില്ലല്ലോ ,ഒരു കള്ളത്തരം ഉള്ളത് പോലെ തോന്നി അതു കൊണ്ടാണല്ലോ പറയാതിരുന്നത്

ആഹാ അത്രക്കൊക്കെ ചിന്തിച്ച് കൂട്ടിയോ എന്തായാലും ഭാഗ്യം ചിന്താശേഷിയുള്ള ഒരാളെ ഭാര്യയാക്കാൻ ഭാഗ്യമുണ്ടായല്ലോ സന്തോഷമായി

കളിയാക്കണ്ടാ എന്റെ സ്ഥാനത്ത് ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കൂ

മുക്കൂത്തി ….. ശരത്തിന്റെ ശബ്ദം നേർത്തി രുന്നു
ഗൗരി അവന്റെ മുഖത്തേക്ക് നോക്കി

എനിക്ക് താൻ വിചാരിക്കുന്നതു പോലെ കള്ളത്തരമില്ലാട്ടോ വരുൺ എന്നോടിക്കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ മാഷിനെ വിളിച്ചിട്ടുണ്ടായിരുന്നു ,എല്ലാ കാര്യങ്ങളും മാഷിനോട് പറഞ്ഞു മാഷാണ് എന്നോട് പറഞ്ഞത് തന്നോട് പറയണ്ടാന്ന്

അത് എനിക്ക് മനസ്സിലായി അച്ഛൻ എന്നോട് പറഞ്ഞു

മാഷ് പറഞ്ഞു മാഷിന് ക്ഷമിക്കാൻ കഴിയുമെന്ന്

അതൊക്കെ അച്ഛൻ പറഞ്ഞു, അച്ഛൻ പറഞ്ഞേപ്പോൾ എനിക്ക് മനസ്സിലായി

അപ്പോ ഇനി എന്നെ സംശമില്ലല്ലോ ,എന്നാ ഞാനിനി പോക്കോട്ടെ

അവൻ പോകാണെന്ന് പറഞ്ഞപ്പോൾ ഗൗരിക്ക് വേണ്ടാന്ന് പറയാൻ തോന്നി ,ഇത്ര നേരം കൊണ്ട് താനനുഭവിച്ച വിഷമം ആളെ കണ്ട ഒരു നിമിഷം കൊണ്ട് ഇല്ലാതായി

ഏയ് മൂക്കുത്തി …. താനെന്താ സ്വപ്നം കാണുകയാണോ ഗൗരിയുടെ കവിളത്ത് തട്ടികൊണ്ടവൻ ചോദിച്ചു

അല്ലാ …..

തന്റെ മുഖമെന്താ വാടിയത്

ഒന്നൂല്ലാ

താൻ നുണ പറയണ്ടാ കാര്യം എനിക്ക് മനസ്സിലായി

എന്ത് മനസ്സിലായി

മൂക്കുത്തിക്ക് എന്നെ കണാതിരിക്കാൻ പറ്റണില്ലാന്ന്, ഇത്തിരി കൂടി ക്ഷമിക്ക് ട്ടോ ,എത്രയും പെട്ടെന്ന് മൂക്കുത്തിയുടെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാട്ടോ

അയ്യേ … ഞാൻ അങ്ങനെ യൊന്നും വിചാരി ചില്ല

ശരി എന്നാ ഞാൻ പറഞ്ഞത് പിൻവലിച്ചു, ഇനി ഞാനിവിടെ നിൽക്കുന്നതെന്തിനാ ഞാൻ പോയോക്കാം

ഗൗരി ആകെ വെട്ടിലായി

താൻ വായോ

ഞാൻ വിചാരിച്ചതങ്ങനെ തന്നെയാണ്

അങ്ങനെ വഴിക്ക് വാ

ഗൗരി ചമ്മിയ ചിരി ചിരിച്ചു

ശരത്തിന്റെ കൂടെ ഗൗരിയും ചെന്നു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്

മാഷേ ….. ഞാനിറങ്ങാട്ടോ

ശരി മോനെ ,മോൻ വന്നത് കൊണ്ട് ഗൗരി മോൾക്ക് സമാധാനമായി

അതെനിക്കറിയാമച്ഛാ
ഇയാള് ഭയങ്കര ടെൻഷനലിൽ ആണെന്ന് അച്ഛൻ പറഞ്ഞപ്പോ എങ്ങനെയാണ് വരാതിരിക്കുക

ഇതു പോലെ എന്നും വേണട്ടോ മോനെ ,എന്റെ ഗൗരിയെ മോനെ ഏൽപ്പിക്കുകയാണ്
അത് പറയുമ്പോൾ മാഷിന്റെ കണ്ണ് നിറഞ്ഞിരുന്നു

അച്ഛാ ….. അച്ഛനെന്നോട് ഇങ്ങനെ യൊന്നും പറയണ്ടാ ഗൗരി മാത്രമല്ല നിങ്ങളെല്ലാവരും ഇപ്പോ എന്റെ സ്വന്തമാണ്
ശരത്ത് മാഷിന്റ കൈകൾ കൂട്ടി പിടിച്ചു
മാഷിന് മകനെ പോലെ കരുതാം എന്നെ,
പറഞ്ഞതവൻ പെട്ടെന്ന് തിരുത്തി
മകനെ പോലെയല്ല മകനാണ്

ശരത്തിന്റെ സംസാരം കേട്ട് അമ്മയും കരഞ്ഞു

മാഷിന് തോന്നിയത് തന്റെ മകനെ തിരിച്ച് കിട്ടിയെന്നാണ്

എന്നാ ഞാനിറങ്ങട്ടെ ,ഗംഗേ നിന്റെ ചേച്ചീനെ ടെൻഷൻ അടിപ്പിക്കാതെ നോക്കണേ ,എപ്പോഴും എനിക്കിങ്ങനെ വരാൻ പറ്റില്ല

അത് പറഞ്ഞിട്ടവൻ ഗൗരിയെ നോക്കി കണ്ണിറുക്കി കാണിച്ചു

കാറിന്റെ അടുത്ത് വരെ ഗൗരി കൂടെ ചെന്നു

ഗൗരി … ആരാ വിരുന്ന്ക്കാര്

വിരുന്നുക്കാരല്ല ഗീതേച്ചീ .. ശരത്ത് സാറാണ്

ഇതെന്താ കല്യാണ ചെക്കൻ ഇവിടെ കിടന്ന് കറങ്ങുന്നേ
ഗീതേച്ചീ ശരത്തിനോട് ചോദിച്ചു

ഇയാളെ കൊണ്ടുപോകാൻ വന്നതാണ് ,ചിലവ് ചുരുക്കാലോ ,പക്ഷേ ഇയാള് പറയുന്നത് അച്ഛനെ കൊണ്ട് കുറച്ച് കാശ് ചിലവാക്കിച്ചിട്ടേ വരുന്നൂള്ളൂന്ന് അതുകൊണ്ട് തിരിച്ച് പോവുകയാണ്
ശരത്ത് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് കാറിൽ കയറി

*
ആർച്ചേ….. നീയെന്താ കിടക്കുന്നത്

ഒന്നുമില്ല മമ്മി …

നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ ,നീ കരഞ്ഞോ

കരയേ ഞാനോ മമ്മി കണ്ടിട്ടുണ്ടോ ഞാൻ കരയുന്നത്

അത് കൊണ്ടാണ് ചോദിച്ചത്

കണ്ണിലൊരു കരട് പോയതാ

എവിടെ നോക്കട്ടെ
സുധ ആർച്ചയുടെ അടുത്തത്തി

നിന്റെ കവിളതെന്താ ഇത് തിണർത്ത് കിടക്കുന്നത് ,ശരത്ത് വന്നോ ഇവിടെ

മമ്മിക്കെങ്ങനെ മനസ്സിലായി ശരത്ത് വന്നുവെന്ന്

നിന്റെ കവിള് കണ്ട പ്പോൾ ,അവൻ നിന്നെ തല്ലിയോ

ആർച്ച തലയാട്ടി

ഇവിടെ ഡാഡി ഉണ്ടായിരുന്നല്ലോ ,ഡാഡി കണ്ടില്ലേ അവന്റെ അഹംങ്കാരം

ഡാഡിയുടെ മുൻപിൽ വച്ചാണ് എന്നെ തല്ലിയത് ,ഡാഡി ഒരക്ഷരം മിണ്ടിയില്ല

എനിക്കിപ്പോ സംശയം നീ ദേവേട്ടന്റെ മോള് തന്നെയാണോന്ന്

മമ്മീ ……. എന്തൊക്കെയാണ് ഈ പറയുന്നത്

പിന്നെ പറയാതെ സ്വന്തം മകളെ ഒരുത്തൻ തല്ലുമ്പോൾ കൈ കെട്ടി നോക്കി നിൽക്കോ എതെങ്കിലും അച്ഛൻമാര്

മമ്മീ നമ്മുക്കിത് മതിയാക്കാം ,എന്തിനാ വെറുതെ

നിന്റെ ആഗ്രഹമൊക്കെ കഴിഞ്ഞോ ,നിനക്ക് ശരത്തിനെ വേണ്ടേ, ഇങ്ങനെ പറയുന്നത് കേൾക്കാൻ വേണ്ടിയാണോ നിന്റെ ഇഷ്ടത്തിനൊക്കെ ഞാൻ കൂട്ട് നിന്നത്
നിനക്ക് മമ്മിയെ അത്രക്കും വിശ്വാസമുള്ളൂ

അതല്ല മമ്മീ ….. ഓരോ ദിവസം ചെല്ലും തോറും ശരത്ത് എന്നിൽ നിന്നും അകലുകയല്ലാതെ മറ്റൊന്നുമില്ലല്ലോ

നീയിങ്ങനെ വിഷമിക്കാതെ ഒക്കെ ശരിയാവും, ഞാൻ ശരിയാക്കും
ഞാൻ ഗുപ്തനെ ഒന്നു വിളിക്കട്ടെ

എന്തിനാ മമ്മി … അയാളെ വിളിക്കുന്നത്

നിന്റെ ഡാഡിക്ക് മാത്രമല്ല ബന്ധുക്കൾ ഉള്ളത് എനിക്കും ആളുകളുണ്ട്
ഈ കാര്യത്തിൽ അവന് എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നറിയാലോ

സുധ ഫോണെടുത്ത് ഗുപ്തനെ വിളിച്ചു

സുധേ …..

സുധ വേഗം കോള് കട്ടാക്കി

എന്താ …. ദേവേട്ടാ …
ഇത്തിരി ദേഷ്യത്തോടെയാണ് സുധ വിളിക്കേട്ടത്

നീയിപ്പോ ആരെയാണ് വിളിച്ചത്

ഞാൻ ആരെ വിളിക്കാനാ
ഞാൻ മോളൊട് സംസാരിക്കുകയായിരുന്നു ,ഒരുത്തൻ വന്ന് തല്ലിയിട്ട് പോയിട്ട് നിങ്ങൾ ഒരക്ഷരം മിണ്ടാതെ കൈ കെട്ടി നോക്കിനിന്നില്ലേ

അതിന് കാരണം നിങ്ങൾ തന്നെയാണ് നീയും നിന്റെ മോളും, എന്തിനാ ആ കുട്ടിയെ ഭീഷിണി പെടുത്തിയത്

ഓ അതൊക്കെ വന്നു പറഞ്ഞൂലെ

പറഞ്ഞു നിങ്ങള് ചെയ്തതൊക്കെ ഞാനറിഞ്ഞു ,ഇതിവിടെ നിർത്തിക്കോ ,ഇനി ഗുപ്തനെ വിളിച്ച് കാര്യങ്ങൾ ഒന്നൂ കൂടി വഷളാക്കാനാണ് രണ്ടിന്റെ യും ഭാവമെങ്കിൽ എന്റെ മറ്റൊരു മുഖം നിങ്ങൾ കാണും

അടിച്ചത് കുഴപ്പമില്ല ,ഞങ്ങൾ ചെയ്തതാണ് കുഴപ്പം

നീ മിണ്ടരുത് ,
നീയും മോളും കൂടി ചേർന്ന് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് വല്ല ബോധ മുണ്ടോ ,അങ്ങനത്തെ ബോധം കിട്ടാൻ ഇടക്ക് ഒരടിയൊക്കെ നല്ലതാണ്
പിന്നെ ഒരു കാര്യം കൂടി ഞായറാഴ്ച ശരത്തിന്റെ പെൺകുട്ടിയുടെ വീട്ടിലേക്ക് ഞാൻ പോകുന്നുണ്ട് ,നീയും കൂടിവരണം

ഞാനോ … ഞാൻ വരില്ല

ഞാൻ പോകുന്നുണ്ടെങ്കിൽ നീയും വരും,
എന്ന് പറഞ്ഞ് ദേവൻ അവിടെ നിന്നും പോയി

മമ്മീ …. പോകുന്നുണ്ടോ

ഞാൻ പോവില്ല ,പോകുകയാണെങ്കിൽ കുറച്ച് ആസിഡ് കൊണ്ട് പോയി അവളുടെ മുഖത്ത് ഒഴിക്കും

*

ശരത്ത് നേരെ പോയത് വരുണിന്റെ അടുത്തേക്കായിരുന്നു

എടീ വന്ദനെ … നിന്റെ ചേട്ടനെവിടെ

റൂമിലുണ്ട് ,കുളിക്കുകയാണ്

എല്ലാം ഒപ്പിച്ച് വച്ചിട്ട് അവന്റെയൊരു കുളി ,ഇത് അവന്റെ അവസാനത്തെ കുളിയാണ്

എന്താ ശരത്തേട്ടാ .. എന്താ പ്രശ്നം

പ്രശ്നം ഞാനവനോട് പറഞ്ഞോണ്ട് ,ഇനി അവൻ കുളിക്കില്ല

ശരത്ത് വരുണിന്റെ റൂമിലേക്ക് ചെന്നു

ബാത്ത് റൂമിൽ നിന്നും വരുണിന്റെ പാട്ട് കേൾക്കുന്നുണ്ടായിരുന്നു

ഇവന് തലക്ക് ഭ്രാന്തായോ .

ടാ വരുണേ ….
ശരത്ത് വാതിൽ തട്ടി വിളിച്ചു

കുറച്ച് കഴിഞ്ഞാണ് വരുൺ കുളി കഴിഞ്ഞിറങ്ങിയത്

എന്താടാ ഒന്നു കുളിക്കാൻ സമ്മതിക്കില്ലേ

നിന്റെ കുളി നീ എന്താ ചെയ്തതെന്ന് വല്ല ബോധമുണ്ടോ

ഉണ്ട് ,അതു കൊണ്ട് തന്നെയാണ് ഞാനാക്കാര്യം അർച്ചയോട് പറഞ്ഞത്

അത് ആർച്ച ഗൗരിയെ വിളിച്ച് പറഞ്ഞു ആകെ പ്രശ്നമാക്കി

അതിന് വേണ്ടി തന്നെയാണ് പറഞ്ഞത് ,അത് എല്ലാവരും അറിയട്ടെ ,എനിക്കതവരോട് പറയാൻ ഒരു പ്രയാസം ,നീ അവരോട് പറയില്ല എന്നറിയാമായിരുന്നു ,കുറെ ആലോചിച്ചിട്ടാണ് ആർച്ചയോട് പറഞ്ഞത് , ആർച്ചയോട് പറഞ്ഞാൽ അതവരറിയുമെന്ന് എനിക്കറിയാം

ഇത്രനാളും പറയാതെ ഇപ്പോ പറയാൻ എന്താ കാര്യം ,നിനക്ക് ഗൗരിയെ കാണാൻ പോയപ്പോൾ പറയാമായിരുന്നല്ലോ

ആദ്യമൊക്കെ പേടി ആയിരുന്നു ,വന്ദനക്ക് അത് കുഴപ്പമാകുമൊന്ന് കരുതി ,അന്ന് ഗൗരി യെ പെണ്ണുകണ്ടപ്പോൾ ഞാൻ പറയാനിരുന്നതാണ് ,പിന്നെ അന്ന് വിവാഹ കാര്യംവേണ്ടന്ന് വച്ചപ്പോൾ പറഞ്ഞില്ല അത് എന്റെ തെറ്റ് സമ്മതിച്ചു, ഇനിയിപ്പോ
എല്ലാം അവരറിയട്ടെ , ഇപ്പൊ ഒരു പ്രശ്നം വന്നാൽ നീയുണ്ടല്ലോ സോൾവ് ചെയ്യാൻ ,ചിലപ്പോ അവര് സമ്മതിക്കില്ല

നി പറയുന്നത് എനിക്ക് മനസ്സിലാവാണില്ല

മനസ്സിലാക്കാൻ ഒന്നുമില്ല ശരത്തേ
ഗംഗയെ എനിക്കിഷ്ടമാണ്… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story