ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 33

എഴുത്തുകാരി: രജിത പ്രദീപ്‌

നിനക്ക് തലക്ക് കുഴപ്പമൊന്നുമില്ലല്ലോ
ശരത്ത് ചോദിച്ചു

ഒരു കുഴപ്പമില്ല നല്ല ബോധത്തോടു കൂടി തന്നെ യാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്

ഗംഗാ കൊച്ചു കുട്ടിയല്ലേടാ

കൊച്ചു കുട്ടിയോ പ്രായപൂർത്തിയായ പെൺകുട്ടി എന്ന് പറ

നീ സീരിയസ്സായിട്ടാണോ

അതെന്താ നീ അങ്ങനെ ചോദിച്ചത് ,നിനക്ക് മാത്രമേ അങ്ങയൊക്കെ പറ്റൂ എന്നുണ്ടോ

അതല്ലാ ,നീ ഗൗരിയെ കല്യാണം കഴിക്കാൻ തീരുമാനിച്ചത് നിനക്കിഷ്ടമായിട്ടല്ല അവരോടുള്ള സിമ്പതി കൊണ്ടാണല്ലോ ,

അത് ഗൗരിയോട് ,പക്ഷേ ഗംഗയെ എനിക്കിഷ്ടമാണ് ,നിന്റെ പോലെയല്ല അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടുമുണ്ട്

അത് വരെ ആയോ കാര്യങ്ങൾ എന്നിട്ട് ഒരു വാക്ക് നീ എന്നോട് പറഞ്ഞില്ലല്ലോ

അത് ഒക്കേ ഒന്നു ശരിയായിട്ട് പറയാമെന്ന് കരുതി അതായത് നിന്റെയും ഗൗരിയുടെയും കാര്യം
നീ തന്നെ ഇതൊന്നു മാഷിനോട് പറയണം ,ഗംഗയുടെ പഠിപ്പൊക്കെ ഞാൻ നോക്കി കൊള്ളാം

മാഷിനോട് ഞാൻ പറയാം പക്ഷേ നമ്മുടെ വീട്ടുക്കാരുടെ കാര്യമാണ് ,ഇവിടെ എതിർപ്പുണ്ടാവും

നിയതൊന്നും ഓർക്കണ്ട അതൊക്കെ ഞാനെറ്റു ,എന്റെ വീട്ടുക്കാരുടെ സമ്മതം മാത്രം മതിയെനിക്ക് ,അത് ഒക്കേയാക്കും ഞാൻ

എന്നാലും വരുണേ ഇത്ര ദിവസം ഈ കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ

അതെ ഞാനൊരു ചോദ്യം നിന്നോട് ചോദിക്കട്ടെ നീ എന്നോട് പറഞ്ഞോ നിന്റെ കാര്യം,,ഞാൻ ഗൗരിയെ പെണ്ണ് കണാൻ പോയത് കൊണ്ട് നീ എന്നോട് പറഞ്ഞു ,അല്ലെങ്കിൽ നീ പറയുമായിരുന്നോ

ശരത്ത് ഒരു ചമ്മിയ ചിരി ചിരിച്ചു

എന്തേ ഇത്തരം മുട്ടിയോ ,എടാ ശരത്തേ ഇതൊന്നും ആരും ഇങ്ങനെ പറഞ്ഞ് നടക്കില്ല ,അറിയേണ്ട സമയത്ത് അത് പുറത്തിറയും മനസ്സിലാടോ

ഉവ്വ് എന്നാലും ഇത്തിരി കൂടി പോയി

പിന്നെ ആർച്ച എന്ത് പണിയാണ് ഒപ്പിച്ചത്

അതോ നിനക്കറിയാലോ അവളെ ,അവളപ്പോ തന്നെ ഗൗരിയെ വിളിച്ചു പറഞ്ഞു പിന്നെത്തെ കാര്യം അറിയാലോ ഗൗരി കരച്ചിൽ ,മാഷ് എന്നെ കാണാൻ വന്നു, അതിനിടക്ക് വേറെ ഒരു സംഭവം ആർച്ചയും ആൻറിയും കൂടി ഗൗരിയെ ഭീക്ഷണി പ്പെടുത്തിയിട്ടുണ്ടായിരുന്നു ,അതായത് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നൊക്കെ

ഇതെന്തൊക്കെയാ ടാ കേൾക്കുന്നത് അമ്മക്കും മോൾക്കും ഭ്രാന്തായോ ,ഇവറ്റകളെ ചങ്ങലക്കിടണം

അത് വേണ്ടി വരുമെന്നാ തോന്നുന്നത് ,

എന്നിട്ട് നീയവളെ വിളിച്ച് ചോദിച്ചില്ലേ ,നീ ചോദിച്ചില്ലെങ്കിൽ ഞാൻ ചോദിക്കും ,ഗൗരി ഇനി എന്റെ ചേച്ചിയാണ്

ടാ മതീടാ ,ഗൗരിയുടെ കാര്യം നോക്കാനെനിക്കറിയാം ഗംഗയുടെയും ,ഗംഗ എന്റെ അനിയത്തിയാണ്

അയ്യോ വിട്ടേക്ക് നീ ആർച്ചയുടെ കാര്യം പറ

ഞാനവിടെ ചെന്ന് അങ്കിളിനോട് കാര്യം പറഞ്ഞു ,ആന്റി ഉണ്ടായിരുന്നില്ല ,ആർച്ചക്കിട്ട് ഒന്നു പൊട്ടിച്ചിട്ട് പോന്നു

നീയെന്തിനാ ഒരടിയിൽ നിറുത്തിയത് ,അവൾക്ക് ഒരടിയൊന്നും ഒന്നാവില്ല

ഇനിയും സമയമുണ്ടല്ലോ അടിയുടെ എണ്ണം കൂട്ടിക്കൊണ്ടു വരാം

*


നീയെന്തിനാ അഭി ഇങ്ങനെ കഷ്ടപ്പെടുന്നത് ,നിനക്ക് ഒരിടത്ത് ഇരുന്നൂടെ ,അതൊക്കെ ഞാൻ ചെയ്തോളാം, നീ റെസ്റ്റ് എടുക്ക്

ശ്യാമിന് ഇട്ടിട്ടു പോകാനുള്ള ഡ്രസ്സ് തേക്കുകയായിരുന്നു അഭി

ശ്യാമേട്ട …. ഗർഭം ഒരസുഖമല്ല, ഗർഭിണി ഒരു രോഗിയുമല്ല ,അത് ആദ്യം മനസ്സിലാക്ക് ,അത് ഒരു സ്ത്രീയുടെ അമ്മയാകാനുള്ള തയ്യാറെടുപ്പിന്റെ സുന്ദര നിമിഷങ്ങൾ ആണ് ഗർഭാവസ്ഥ അത് ഞാൻ ആസ്വദിക്കുന്നുണ്ട്

നീ മാത്രമേ ഇങ്ങനെ പറയൂ

എനിക്കിപ്പോ ഒരു കുഴപ്പമില്ല ,ഞാൻ ഷോപ്പിൽ വന്നേനെ ,അമ്മ സമ്മതിക്കാത്തത് കൊണ്ടാണ്

വേണ്ട അമ്മ പറയുന്നത് പോലെ കേട്ടാൽ മതി

ശരി ,സൺഡേ ഞാനും കൂടി വരും ഗൗരിയുടെ വീട്ടിലേക്ക്

അതെന്തിനാ അഭീ .അത്രയും ദൂരം യാത്ര ചെയ്യണ്ടേ ,ഈ അവസ്ഥയിൽ നീ വരണ്ട
പിന്നെ ഗൗരിയെ നീ കണ്ടിട്ടുള്ളതല്ലേ, ഇവിടെയിരുന്നാൽ മതി കൂട്ടിന് വന്ദനയെ വിളിക്കാം

കൂട്ടൊന്നും വേണ്ട ശ്യാമേട്ടാ …. ഞാൻ വരും എനിക്ക് വരണം

വാശി വേണ്ട അഭീ …

വാശിയല്ല ശ്യാമേട്ടാ … ഇത് ഒരു ഏട്ടത്തിയമ്മയുടെ അവകാശമാണ് ,ശരത്തിന്റെ കാര്യങ്ങളിൽ നിന്ന് ഞാൻ മാറി നിൽക്കാൻ പാടില്ല ,ഇപ്പോ എനിക്ക് അത്രക്ക് വയ്യായികയൊന്നുമില്ല ,എന്റെ ജീവതം ഇങ്ങനെ ആകാൻ കാരണം ശരത്താണ്, ശ്യാമേട്ടൻ എന്നോട് അകൽച്ച കാണിച്ചപ്പോൾ എനിക്ക് ഒരു താങ്ങായി നിന്നത് ശരത്തായിരുന്നു ,പലവട്ടം ഞാൻ വീട്ടിലേക്ക് തിരിച്ച് പോകാനൊരുങ്ങിയതായിരുന്നു ,അപ്പോഴൊക്കെ അവനായിരുന്നു എന്നെ അതിൽ നിന്നും പിൻതിരിപ്പിച്ചിരുന്നത് ഒക്കെ ശരിയാവുമെന്ന് പറഞ്ഞ് ആശ്വാസിപ്പിച്ചിരുന്നത് ,അവൻ എന്റെ അനിയനാണ് അപ്പോ അവന്റെ പെൺകുട്ടിയെ കണാൻ പോകുന്ന ചടങ്ങിന് ചേച്ചിയായ ഞാൻ പോകണ്ടേ
അഭിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

അഭീ ……
ശ്യാം അഭിയുടെ അടുത്തേക്ക് ചെന്നു,
എനിക്കറിയാം അഭീ നിങ്ങള് തമ്മിലുള്ള സ്നേഹം ആദിവസങ്ങളിലൊക്കെ ശരത്ത് നിനക്ക് തന്ന മെന്റൽ സപ്പോർട്ട് എല്ലാം എനിക്കറിയാം ,ഇന്ന് അതോർക്കുമ്പോൾ എന്റെ അനിയനെ കുറിച്ച് അഭിമാനം തോന്നുന്നു ,നീ പറഞ്ഞത് തന്നെയാണ് അതിന്റെ ശരി

അതെ എനിക്കുള്ളിലേക്ക് വരാമോ …., ഭാര്യയും ഭർത്താവും കാലത്തന്നെ കട്ട റൊമാൻസ് ആണെന്ന് തോന്നുന്നു

പോടാ … കളിയാക്കാതെ ,റൊമാൻസൊക്കെ ഇനി നിനക്കല്ലേ

അയ്യോ ടാ … പാവങ്ങൾ

ശരത്ത് കട്ടിലിൽ ഇരുന്നു

എന്താ അഭിയേട്ടത്തി കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് ,ചേട്ടൻ ചീത്ത എന്തെങ്കിലും പറഞ്ഞോ

അതല്ലാ അഭി ക്ക് ഗൗരിയുടെ വീട്ടിലേക്ക് വരണമെന്ന്

ഏടത്തി വരണ്ട ,ഈ അവസ്ഥയിൽ ഒട്ടും വരണ്ട

ഇത് ഞാൻ പറഞ്ഞതിനാണ് കരഞ്ഞത്
അവളുടെ അനിയന്റെ കാര്യത്തിന് അവൾക്ക് പോകണമെന്ന്

ഞാൻ വരും ശരത്തേ എനിക്ക് വരണം

അഭിയുടെ മുഖത്തെ ഭാവം കണ്ടേപ്പോൾ വരണ്ട എന്ന് പറയാൻ തോന്നിയില്ല ശരത്തിന്

ഏട്ടത്തി വന്നോട്ടെ ചേട്ടാ .. ഞാനിപ്പോ വന്നത് വേറൊരു കാര്യം പറയാനാണ് ,വരുണിന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്

ഏതാ പെൺകുട്ടി ,നല്ല കുട്ടിയാണോ

അതാണ് രസം കുട്ടിയെ നമ്മളറിയും ഗൗരിയുടെ അനിയത്തി

ഗംഗയോ .. അത് ശരിയാവോ ശരത്തേ ,എനിക്ക് തോന്നുന്നില്ല ഇത് ശരിയാവുമെന്ന് ,മാഷ് ഇതെങ്ങനെ ഉൾകൊള്ളും

അതാ ഏട്ടത്തി എനിക്കും ഒരു പേടി

നടന്നാൽ നല്ല കാര്യമാണ് പക്ഷേ…
ചിലപ്പോ മാഷിന് വരുണിനെ മനസ്സിലാക്കാൻ പറ്റും ,മകളെ വരുണിന് കൊടുക്കാൻ മാഷ് ചിലപ്പോ …..

എന്തായാലും സൺഡേ പോകുമ്പോൾ മാഷിനോട് ഒന്നു സൂചിപ്പിക്കാം അതു മതീലെ

അന്ന് തന്നെ പറയണോ ശരത്തേ

പറയാം ചേട്ടാ

*


താനിന്നു നേരം വൈകിയോ
വരുൺ ഗംഗ വരുന്നത് കാത്ത് നിൽക്കുകയായിരുന്നു, ഗംഗ ക്ലാസ്സിലേക്ക് വരുന്ന സമയം വരുണിനറിയാം ,ഗംഗയെ കണ്ടിട്ടാണ് വരുൺ ഓഫിസിൽ പോകാറ്

ഇല്ല എന്നും വരുന്ന സമയത്ത് തന്നെയാണ് ഞാൻ വന്നത്

ഞാൻ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി

ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ കാത്ത് നിൽക്കരുതെന്ന് ,ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി

പിന്നെ തന്നെ കണാൻ ഞാനെന്തു ചെയ്യണം അതിനു മറുപടി താൻ പറയ്

ഗംഗ വരുണിനെ മുഖത്തേക്ക് നോക്കി

താനെന്തിനാ ഇങ്ങനെ പേടിക്കുന്നത്

പിന്നെ പേടിക്കാതെ

ഇന്നലെ തന്നെ വിളിച്ചിട്ട് താൻ ഫോണെടുത്തില്ലല്ലോ

ഫോണെടുക്കാൻ പറ്റിയ അവസ്ഥ ആയിരുന്നല്ലോ വീട്ടിൽ

അതുകൊണ്ട് എല്ലാവരും അറിഞ്ഞില്ല
ശരത്ത് എന്നെ കണാൻ വന്നിട്ടുണ്ടായിരുന്നു, ആർച്ചയോട് പറഞ്ഞതെന്തിനാണെന്ന് ചോദിച്ചു

എന്നിട്ട് …
ഗംഗ ആകാംഷയോടെ വരുണിനെ നോക്കി

എന്നിട്ടെന്താ ഞാൻ ശരത്തിനോട് നമ്മുടെ കാര്യം പറഞ്ഞു

ദേവി ….വരുണെട്ടന് കണ്ണീ ചോരയില്ലെ ,ശ്ശോ ശരത്തേട്ടൻ ചേച്ചിയോട് പറയും ചേച്ചി അറിഞ്ഞാൽ അച്ഛനോട് പറയും അവസാനം എന്നെ വീട്ടിൽ നിന്നും പുറത്താക്കും

അപ്പോ കാര്യങ്ങൾ വളരെ എളുപ്പമായി അങ്ങനെ സംഭവിക്കുകയാണെങ്കിൽ നേരെ മോള് എന്റെ വീട്ടിലേക്ക് പോരേട്ടോ..

ഞാൻ വല്ലതും പറയൂ ട്ടോ ,ഇനി എന്തൊക്കെയാണാവോ സംഭവിക്കുക എനിക്കറിയില്ല

എന്തായാലും എല്ലാവരും അറിയേണ്ടതല്ലേ പിന്നെന്താ
ഒന്നും സംഭവിക്കില്ല ,താൻ സമാധാനമായിരിക്ക് നമ്മുടെ കൂടെ ശരത്ത് ഉണ്ടല്ലോ

വരുണെട്ടന് ഒക്കെ തമാശയാണ്

ഒന്നും സംഭവിക്കില്ല ,എനിക്ക് നല്ല വിശ്വാസമുണ്ട് ,

വീട്ടിലറിയട്ടെ ഞാൻ ശരിയാക്കി തരാട്ടോ എന്ന് പറഞ്ഞ്
ഗംഗ വരുണിനെ ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് നടന്നു പോയി

*
ശരത്ത് സാറെ മാഷ് വന്നിട്ട് കണ്ടില്ലേ
പ്യൂൺ ചേച്ചിയായിരുന്നു

ഇല്ല ഞാൻ ശ്രദ്ധിച്ചില്ല,

പോയിട്ടില്ല ദേ അവിടെയിരിക്കുന്നുണ്ട്

ശരത്ത് വേഗം മാഷിന്റെ അടുത്തേക്ക് വന്നു

മോൻ വന്നോ ,ഞാൻ ലോണടക്കാൻ വന്നതാണ് ,മോനെ നോക്കിയപ്പോൾ നല്ല തിരക്കിലായിരുന്നു അതു കൊണ്ടാണ് വിളിക്കാതിരുന്നത്

ഇന്ന് ഇത്തിരി തിരക്കായിപ്പോയി
അച്ഛനോട് ഇപ്പോൾ പറഞ്ഞാലോ വരുണിന്റെ കാര്യം ,ഇപ്പോ ആവുമ്പോൾ അച്ഛനും താനും മാത്രമേ ഉള്ളു ,പറയാം പറഞ്ഞ് കഴിഞ്ഞാൽ തന്റെ ഒരു ഭാരം കുറയും

അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട് ,അച്ഛനത് ഏത് തരത്തിൽ എടുക്കുമെന്ന് എനിക്കറിയില്ല

മോനെന്തിനാ ഒരു മുഖവുര ,മോൻ പറഞ്ഞോ

അച്ഛാ …. അത് ഗംഗയെ കുറിച്ചാണ്

ഗംഗയെ കുറിച്ചോ

അതെ അച്ഛാ
ഗംഗയെ വരുണിന് ഇഷ്ടമാണ്, ഇന്നലെയാണ് അവൻ എന്നോടിക്കാര്യം പറഞ്ഞത് ,അച്ഛനോട് ഈ കാര്യം പറയാൻ അവൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്

മാഷിന്റെ മുഖം ഇരുളുന്നത് ശരത്ത് കണ്ടു

മോന് അച്ഛനോട് ഒന്നും തോന്നരുത് ,ഈ കാര്യം നടക്കില്ല ,ഞാൻ സമ്മതിക്കില്ല… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story