
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. ക്ഷീരകര്‍ഷകരുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉല്‍പ്പാദനച്ചെലവിലെ വര്‍ദ്ധനവും ചൂണ്ടിക്കാട്ടിയാണ് യൂണിയന്റെ നീക്കം. തിരുവനന്തപുരം മേഖലാ യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍ വില കൂട്ടണമെന്ന പ്രമേയം അംഗീകരിച്ചത്.…



















































